ERNAKULAM

പല്ലാരിമംഗലത്ത് കാർഷിക സെൻസസ് ആരംഭിച്ചു

പല്ലാരിമംഗലം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സഹായത്തോടെ നടത്തുന കാർഷിക സെൻസസിന് പല്ലാരിമംഗത്ത് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് പന്ത്രണ്ടാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം എഎ രമണൻ, കൃഷി ഓഫീസർ ഇഎം മനോജ്, എപി മുഹമ്മദ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ എംഇ ജുമൈലത്ത്, എന്യൂമറേറ്റർ പികെ ഹനീഷ എന്നിവർ പ്രസംഗിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വീടുകളിലെത്തിയാണ് സെൻസസിന് ആവശ്യമായ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. 2021 – 2022 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തുന്നത്. ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണ് കാർഷിക സെൻസസ് നടപ്പിലാക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ നയരൂപീകരണത്തിനും കാർഷിക സെൻസസിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *