FILM BIRIYANI

അതിരുമായി ധ്യാൻ ശ്രീനിവാസൻ; ‘വേണേൽ ഒന്ന് ചാടിക്കടക്കാം..’

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘അതിര്’. നവാഗതനായ ബേബിയെം മോളേൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ അതിരിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതു വർഷം പിറക്കുന്നതിന് മുന്നോടിയായി താരത്തിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ‘വേണേൽ ഒന്ന് ചാടിക്കടക്കാം..’ എന്ന ടാഗ് ലൈനോടുകൂടിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്

വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. ആൽവിൻ ഡ്രീം പ്രൊഡക്ഷൻ ടീം നൈൻ പ്രൊഡക്ഷൻ എന്നിവയുടെബാനറിൽ സിസിൽ അജേഷ് നിർമ്മല ബിനുമാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ധ്യാൻ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവർ ചേർന്നാണ് അതിരിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിനോദ് കെ ശരവണൻ ഛായഗ്രഹണവും നിഖിൽ വേണു എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീതം- കമൽ പ്രശാന്ത്, പശ്ചാത്തല സംഗീതം- സാമുവൽ എബി, അസോസിയേറ്റ് ഡയറക്ടർ- ശ്യാം ശീതൾ, കലാസംവിധാനം- സുബൈർപങ്ങ്, വസ്ത്രാലങ്കാരം- ഇല, ചമയം- ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ- ധനുഷ് നയനാർ, പ്രൊഡക്ഷൻ കൺട്രോളർ- റെനിദിവാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അതുൽ കുഡുംബാടൻ, പ്രൊജക്റ്റ് ഡിസൈനർ- അനീഷ് ആലപ്പാട്ട്, സ്റ്റിൽസ്- വിൻസെന്റ് സേവ്യർ, പി ആർ ഒ & മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *