ERNAKULAM KERALA

പതിമൂന്നാമത് രാജ്യാന്തരചലച്ചിത്രമേളക്ക് മൂവാറ്റുപുഴയിൽ തുടക്കം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പതിമൂന്നാമത് രാജ്യാന്തരചലച്ചിത്രമേള മൂവാറ്റുപുഴ ലത ഓഡിറ്റോറിയത്തിൽ തുടങ്ങി. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു.സാംസ്‌കാരിക പരിപാടികളിൽ പൊതുവെ യുവജനങ്ങളുടെ പങ്കാളിത്തം തീരെ കുറവാണെന്ന് പ്രേംകുമാർപറഞ്ഞു.

അത് സിനിമ പ്രദർശന വേദികളിൽ മാത്രമല്ല എല്ലാ സാംസ്‌കാരിക പരിപാടികളിലും നമുക്ക്കാണാൻ സാധിക്കുമെന്നും നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സൂചിപ്പിച്ചു. പതിമൂന്നാമത് മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്രമേള ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ എല്ലാ മനുഷ്യരുടെയും വികാരങ്ങളും വിചാരങ്ങളും ഒന്നാണെന്ന തിരിച്ചറിവാണ് അവിടത്തെ തന്നെ സിനിമകളിലൂടെ നമ്മൾക്ക് കാണിച്ചുതരുന്നത്. അതിന് ഇത്തരം രാജ്യാന്തര ചലച്ചിത്രപ്രദർശനമേളകൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടന യോഗം ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം. എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി. പി എൽദോസ് മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം പ്രൊഫ. ടി.ജെ ജോസഫ് ബിനോയ് മാത്യു വലിയകുളങ്ങരക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മമ്മി സ്വെഞ്ച്വറി നാസ് പ്രസിഡന്റ് വിൻസെന്റ് മാളിയേക്കൽ, ബി അനിൽ, എൻ.വി പീറ്റർ, പ്രേംനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ ബൊളീവിയൻ സിനിമ ഉദ്മയുടെ പ്രദർശനവും നടന്നു.

ചിത്രം : മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പതിമൂന്നാമത് രാജ്യാന്തരചലച്ചിത്രമേള നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *