ഇന്ദിരാ ഡയറി ഫുഡ്‌സിന്റെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ

തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ ഭക്ഷണ ശീലങ്ങളെ രുചികരവും ആരോഗ്യകരവുമാക്കി മാറ്റിയ ഐ.ഡി. മിൽക്കിന്റെ നിർമ്മാതാക്കളായ ഇന്ദിര ഡയറി ഫാമിന്റെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.

മിൽക്ക് ബ്രഡ്, ബൺ,റോൾ ബൺ, സ്വീറ്റ് ബൺ, ഡിൽകുഷ്, ചപ്പാത്തി, സ്റ്റീം മെയ്ഡ് പുട്ടുപൊടി, ഇഡിയപ്പ പൊടി, ഉപ്പുമാവ്‌റവ തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് ഇന്ദിര ഡയറി ഫാം പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഐ.ഡി.ആർ ബ്രാൻഡ് അംബാസിഡറും ബ്രാൻഡിംഗ് കിംഗ് സി.ഇ.ഒയുമായ മുകേഷ് എം നായർ, ഐ.ഡി.ആർ മാനേജിംഗ് ഡയക്ടർ രഞ്ചിത് കുമാർ, ഇന്ദിരാദേവി, വസന്തകുമാരി, ജനറൽ മാനേജർ സായിപ്രിയങ്ക, മാർക്കറ്റിംഗ് ഹെഡ് ഗോപകുമാർ, എച്ച്. ആർ മാനേജർ കെ.രാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് പശുക്കളിൽ നിന്ന് ആരംഭിച്ച ഇന്ദിര ഡയറി ഫാമിനെ ഇന്നത്തെ ഉന്നതിയിലേക്കെത്തിക്കാൻ വേണ്ടി തന്നോടൊപ്പം നിന്നവർക്കും ഗവൺമെന്റിന്റെ നല്ലരീതിയിലുള്ള സഹകരണങ്ങൾക്കും ചടങ്ങിൽ എം.ഡി രഞ്ചിത് കുമാർ എല്ലാവരോടും നന്ദിയറിയിച്ചു.
