കുരുവിൻമുകൾ തിരുകുടുംബ ദൈവാലയ സമർപ്പണം 28 ന്

മലയിൻകീഴ് : കുരുവിൻമുകൾ തിരുകുടുംബ പുതിയ ദൈവാലയത്തിന്റെ ഉദ്ഘാടനം 28 ന് നെയ്യാറ്റിൻകര രൂപത അദ്ധ്യക്ഷൻ വിൻസന്റ് സാമുവൽ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ.എൽ.സി.എ.പ്രസിഡന്റ് ഷിബുതോമസ് പറഞ്ഞു.ഒരു കോടി രൂപ
വിനിയോഗിച്ച് നിർമ്മിച്ച ദൈവാലയം 330 ദിവസങ്ങൾ കൊണ്ടാണ് പണിപൂർത്തിയാക്കിയത്.
1936-ൽ ഒരു കൂട്ടം വിശ്വാസികൾ ഒരുമിച്ച് പ്രാർത്ഥന യോഗങ്ങളിൽപങ്കെടുക്കുകയും ചെറിയൊരു ഷെഡിൽ ആരാധന ആരംഭിക്കുകയും കർമലീത്താ സഭാവൈദികരുടെ നേതൃത്ത്വത്തിൽ ബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും 1968-ൽദൈവാലയം പുതുക്കി പണിയുകയും ചെയ്തു. കർമലീത്താ സഭാ വൈദികരുടെ സേവനങ്ങളുംഅധ്വാനവും നല്ലൊരു വിശ്വാസ സമൂഹത്ത വാർത്തെത്തു.86 വർഷത്തെവിശ്വാസപാരമ്പര്യവുംമച്ചേൽ,നരുവാമൂട്,കുരുവിൻമുകൾ പ്രദേശത്തെ ആരാധനാ കേന്ദ്രവുമാണ് ഈദൈവാലയം.വിവിധ ലഘു സമ്പാദ്യ പദ്ധതികൾ,ഇടവക വിശ്വാസികളുടെ സംഭാവനകൾസുമനസുകളുടെ സഹായങ്ങൾ,നറുക്കെടുപ്പുകൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ
ധനസമാഹരിച്ചതെന്നും ഷിബുതോമസ് പറഞ്ഞു.എൻ. ഷാജി,വിൽസൺ,ഉദയൻ,സുബി എന്നിവരുംവാർത്താ സമ്മേളനത്തിൽ പക്കെടുത്തു.