ഗുരുധർമ്മപ്രചാരണ സഭയുടെ ശിവഗിരി തീർത്ഥാടന വിളംബര ഘോഷയാത്ര

ശിവഗിരി: ഗുരുധർമ്മപ്രചാരണ സഭ വർക്കല മണ്ഡലം കമ്മിയുടെ ആഭിമുഖ്യത്തിൽ 90ാമത് ശിവഗിരി തീർത്ഥാടന വിളംബരഘോഷയാത്ര നടത്തി. നൂറുകണക്കിന് സഭാ പ്രവർത്തകരെ അണിനിരത്തി വർക്കല ശിവഗിരി ശ്രീനാരായണ മിഷൻ ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച ഘോഷയാത്ര തീർത്ഥാടന സെക്രട്ടറി സ്വാമിവിശാലാനന്ദ, സ്വാമി അസംഗചൈതന്യ, സ്വാമി ഹംസതീർത്ഥ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സഭയുടെ മണ്ഡലം കമ്മിറ്റി രക്ഷാധികാരി രവീന്ദ്രന് പീതപതാക കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. സഭയുടെ പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, അനിൽ തടാലിൽ, ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി, സുനി ലീ, രത്‌നലാൽ, വക്കം അജിത്ത്, വെട്ടൂർ ശശി, ഡോ: എം.ജയരാജു, പുത്തൂർ ശോഭന തുടങ്ങിയവർ പങ്കെടുത്തു.