KERALA TOP NEWS

ശിവഗിരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ശിവഗിരി: 90ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ കാർഷികമേളയും സസ്യ- പുഷ്പ- ഫല പ്രദർശന വിപണനമേളയും അഡ്വ: വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, ബ്‌ളോക്ക് പഞ്ചായത്തു് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മണി രാജ്, മുജീബ്,പ്രസാദ്, സുനി ലീ, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മേളയിൽ കെഎസ്ഇബി യുടെ വൈദ്യുതി ഉപകരണങ്ങളുടെ പ്രദർശനം, വൈദ്യുത സുരക്ഷാ ബോധവൽക്കരണം, പാരമ്പര്യേത ഊർജ്ജ സ്‌ത്രോതസുകളെ ക്കുറിച്ചും ഉത്പ്പാദനത്തെക്കുറിച്ചുമുള്ള ബോധവൽക്കരണം, മണമ്പുർ ഹെൽത്ത് സെന്ററിന്റെ മെഡിക്കൽ ക്യാമ്പ്, എക്‌സൈസ് ഡിപ്പാർട്‌മെന്റിന്റെ പ്രദർശനവും ബോധവൽക്കരണവും, ഫയർ & സേഫ്റ്റി പവലിയൻ, ബീഫിറ്റിന്റെ ഫിറ്റ്നെസ് എക്യുപ് മെന്റസ്, എംപയർ മോട്ടോഴ്‌സിന്റെ വാഹനപ്രദർശനം, ജയ്പ്പൂർ മിഡികൾ, ടോപ്‌സുകൾ ഷോർട്‌സുകൾ, രാജസ്ഥാൻ, കോലാപുരി ചപ്പലുകൾ. കുത്തമ്പുള്ളി, ബെഡ്ഷീറ്റുകൾ, കൈത്തറി, നാളികേരവികസനബോർഡിന്റെ നീരയും നീര ഉത്പന്നങ്ങളും, 13 തരം ആയുർവേദ മരുന്നുകളും വയനാടൻ കാപ്പി കുരുവും ചേർന്ന ചുക്ക് കാപ്പിപ്പൊടി, പഴയ കാലത്തെ ഓർമപ്പെടുത്തുന്ന വിവിധ മിഠായികൾ, കോഴിക്കോടിന്റെ തനതു രുചിയിൽ പഴച്ചാറിൽ തയ്യാറാക്കിയ ഹൽവകൾ, ശ്രീശ്രീ രവിശങ്കർ സ്റ്റാൾ, കഷണ്ടിയിൽ മുടി വളരാൻ ഉള്ള ആദി വാസി എണ്ണകൾ, അത്യുല്പാദന ശേഷി ഉള്ള പച്ചക്കറി വിത്തുകൾ, കൂടാതെ വിവിധ പുഷ്പഫലസസ്യങ്ങളുടെ പ്രദർശനവും വിപണനവും ഉൾപ്പെടെ സർക്കാർ വകുപ്പുകളും സ്വകാര്യ ഏജൻസികളുടെയും വിപുലമാല സ്റ്റാളുകൾ ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *