തിരുവനന്തപുരം ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷം

തിരുവനന്തപുരം: തിരുവനന്തപുരം ഈസ്റ്റ് ലയൺസ് ക്ലബ് ഡിജി വിസിറ്റിനോട് അനുബന്ധിച്ച് ക്രിസ്തുമസ് നവവത്സരാഘോഷം സംഘടിപ്പിച്ചു. കവടിയാർ ലയൺസ് ഭവനിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.കണ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി ഡി ജി അജയകുമാർ, രാധാകൃഷ്ണൻ നായർ, സി വി. ഹരി, തിരുചിറ്റമ്പലം, എം. പത്മകുമാർ, രാജഗോപാൽ, ഹരിപ്രസാദ്, ഡോ. ശിവാനന്ദൻ, ഡോ. ജ്യോതി കണ്ണൻ, ഡോ. ജയലക്ഷ്മി അജയ്, തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ലൈൻസ് ക്ലബ് ഇന്റർനാഷണൽ നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ധനസഹായ വിഹിതം യോഗത്തിൽ ഗവർണർ ഡോ. എ.കണ്ണൻ ഏറ്റുവാങ്ങി.