KOZHIKODE

തോപ്പയിൽ വാർഡിലെ കുടുംബശ്രീകൾക്ക് സബ്‌സഡി മുടക്കി; ബി.ജെ.പി. പ്രതിഷേധ ധർണ്ണ നടത്തി

കോഴിക്കോട്: കോർപ്പറേഷനിലെ തോപ്പയിൽ വാർഡിലെ നാല് കുടുംബശ്രീകൾ 15 ലക്ഷം മുതൽ 20 ലക്ഷം വരെ ബാങ്ക് ഓഫ് ബറോഡ നടക്കാവ് ബ്രേഞ്ചിൽ നിന്ന് എടുത്ത വായ്പയ്ക്ക് സബ്‌സഡി നിക്ഷേധിച്ച കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി ചെറോട്ട് വയലിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
വായ്പ നൽകിയ കുടുംബശ്രീ കൾക്ക് സബ്‌സഡി നൽകാൻ ബാങ്ക് ഉദ്യോഗസ്ഥർ കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർ പേഴ്‌സൺ അബികയെ സമീപിച്ചപ്പോൾ സബസ്ഡി മുടക്കുന്ന നിലപാട് സ്വീകരിച്ച് സ്ത്രീ കുട്ടായ്മയെ വഞ്ചിച്ച വ്യക്തിക്ക് കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്‌സണായി തുടരാൻ ധാർമ്മികമായി അർഹതയില്ലെന്നും അവർ രാജി വെക്കണമെന്ന് കെ.ഷൈബു ആവിശ്യപ്പെട്ടു.
തുടർ സമരത്തിന്റെ ഭാഗമായി വിഷയം കോർപ്പറേഷൻ കൗൺസിലിൽ ബി.ജെ.പി കൗൺസിലർമാർ അവതരിപ്പിക്കുമെന്നും
ജനകീയ ഒപ്പ് ശേഖരണം നടത്തി ദേശീയ, സംസ്ഥാന വനിത കമ്മീഷനുകൾക്ക് ബി.ജെ.പി. പരാതി നൽക്കുമെന്നും കുടുംബശ്രീ ഓഫീസ് ധർണ്ണയടക്കമുള്ള സമര പരിപാടികൾക്ക് സംഘടിപ്പിക്കുമെന്ന് അദേഹം പറഞ്ഞു
വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു
എസ് സി. മോർച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണൻ, ബൂത്ത് ജനറൽ സെക്രട്ടറി ദിവ്യ സുരാജ്, വിവിധ കുടുംബശ്രീകൾക്ക് വേണ്ടി സുനില ശശി, മീര രഞ്ജിത്ത്, സ്വപ്‌ന സഖറിയ, നിഷ സലിൽ, ടി.പി. മിനി, ഷീന സത്യൻ, എന്നിവർ സംസാരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *