വാഹനാപകടത്തിൽ മരണമടഞ്ഞ നളന്ദന്റെ വീട് റാഫ് പ്രവർത്തകർ സന്ദർശിച്ചു

കൊടുങ്ങല്ലൂർ: ദേശീയപാതയിൽ കൈപ്പമംഗലം പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മരണമടഞ്ഞ കൈപ്പമംഗലം ചളിങ്ങാട് പള്ളിനട ചാലത്ത് സ്വദേശി കരുവത്തിൽ നളന്ദന്റ വസതി റോഡ് ആക്‌സിഡന്റ് ആക് ഷൻ ഫോറം (റാഫ് ) ഭാരവാഹികൾ സന്ദർശിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു,സംസ്ഥാന ട്രഷറർ എംടി. തെയ്യാല, തൃശൂർ ജില്ല ജനറൽ സെക്രട്ടറി ടിഐകെ. മൊയ്തു, ജോയിന്റ് സെക്രട്ടറി അബ്ദുൽ സലീം ചെന്ത്രാപ്പിനി ഹരിഹരൻ ചാനത്ത്, ഹമീദ് കണിയേരി തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.