FILM BIRIYANI Second Banner TOP NEWS

നടൻ കുഞ്ചനും ഗോപിനാഥ് മുതുകാടിനും
പ്രേംനസീർ പുരസ്‌ക്കാരങ്ങൾ

മികച്ച ചിത്രം: അപ്പൻ, മികച്ച സംവിധായകൻ: തരൂൺ മൂർത്തി
മികച്ച നടൻ: അലൻസിയർ
മികച്ച നടി: ഗ്രേസ് ആന്റണി

തിരുവനന്തപുരം : നിത്യഹരിതനായകൻ പ്രേംനസീറിന്റെ 34ാം ചരമവാർഷികം പ്രേംനസീർ സ്മൃതി എന്ന പേരിൽ പ്രേംനസീർ സുഹ്യത് സമിതി സംഘടിപ്പിക്കുന്നു. ഈ വർഷത്തെ പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്‌ക്കാരം നടൻ കുഞ്ചനും, പ്രേംനസീർ കർമ്മതേ
ജസ് പുരസ്‌ക്കാരം മാജിക്ക് പ്ലാനറ്റ് ഡയറക്ടർ ഗോപിനാഥ് മുതുകാടിനും ഇതോടനുബന്ധിച്ച് സമർപ്പിക്കും. 10001 രൂപയും ഫലകവും പ്രശസ്തിപത്ര വുമാണ് പുരസ്‌ക്കാരമായി നൽകുക.
2022 ലെ പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര ഹോട്ടൽ ഗ്രൂപ്പിന്റെ 5ാം ചലച്ചിത്ര അവാർഡുകളും പ്രഖ്യാപിക്കുന്നു. മികച്ച ചിത്രം: അപ്പൻ (ബാനർ: ടിനിഹാന്റ്‌സ് – നിർമ്മാതാക്കൾ: രൺജിത് മണമ്പറക്കാട്ട്, ജോസ്‌കുട്ടി മഠത്തിൽ), സംവിധായകൻ: തരുൺ മൂർത്തി (ചിത്രം: സൗദിവെള്ളക്ക), നടൻ: അലൻസിയർ (ചിത്രം: അപ്പൻ), നടി: ഗ്രേസ് ആന്റണി (ചിത്രങ്ങൾ: അപ്പൻ, റോഷാക്ക്), സഹനടൻ: കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം: ന്നാ താൻ കേസ് കൊട്), സഹനടി ശ്രീലക്ഷ്മി (ചിത്രം: കൊത്ത്), തിരകഥാകൃത്ത്: ഷാരിസ് മുഹമ്മദ് (ചിത്രം: ജനഗണമന), ഛായാ ഗ്രഹകൻ: അനീഷ്‌ലാൽ (ചിത്രം: രണ്ട്), ഗാനരചന: അജയ് വെള്ളരിപ്പണ (ചിത്രം: റെഡ്ഷാഡോ, ഗാനം: അകലേക്ക് പോകയോ), സംഗീതം: അർജുൻ രാജ്കുമാർ (ചിത്രം: ശുഭദിനം, ഗാനം: പതിയേ നൊമ്പരം കടലേറിയോ….), ഗായകൻ: പന്തളം ബാലൻ (ചിത്രം: 19-ാം നൂറ്റാണ്ട്, ഗാനം: പറവപാടന്നകനലേ…..) ഗായിക: ആവണി മൽഹാർ (ചിത്രം: കുമാരി, ഗാനം: മന്ദാരപൂവേ…), പ്രത്യേകജൂറി പുരസ്‌ക്കാരങ്ങൾ: എ. ബിജിത്ബാല (സംവിധാനം, ചിത്രം: പടച്ചോനേ ഇങ്ങള് കാത്തോളീൻ), മനോജ്പാലോടൻ (സംവിധാനം, ചിത്രം: സിഗ്‌നേച്ചർ), ദേവിവർമ്മ (അഭിനയപ്രതിഭ, ചിത്രം: സൗദിവെള്ളക്ക), യുവസംഗീതപ്രതിഭ: നിഖിൽപ്രഭ (സംഗീ
തം, ഗായകൻ), ഫിലിം പി.ആർ.ഒ: അജയ്തുണ്ടïത്തിൽ (വിവിധ ചിത്രങ്ങൾ). സംവിധായകൻ ടി.എസ്. സുരേഷ്ബാബു ചെയർമാനും താരങ്ങളായ ശ്രീലതാനമ്പൂതിരി, സംഗീതജ്ഞൻ ദർശൻരാമൻ മെമ്പർമാരായിട്ടുള്ള ജൂറിയാണ് പുരസ്‌ക്കാരനിർണ്ണയം നടത്തിയത്. 2023 ജനുവരി 16 തിങ്കളാഴ്ച്ച വൈകുന്നേരം 6.30ന് തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിരതിരുന്നാൾ ആഡിറ്റോറിയത്തിൽ വി.എസ് ശിവകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സ്മ്യതി സംഗമം ഉൽഘാടനവും കുഞ്ചനും ഗോപിനാഥ് മുതുകാടിനും പുരസ്‌ക്കാരവും സമർപ്പിക്കും. ഗതാഗതവകുപ്പ് മന്ത്രി അഡ്വ: ആന്റണിരാജു ചലച്ചിത്ര അവാർഡ് ഉൽഘാടനവും, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പുരസ്‌ക്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രശസ്തി പത്രസമർപ്പണവും, അടൂർപ്രകാശ് എം.പി. മുഖ്യപ്രഭാഷണവും നടത്തും. സാംസ്‌ക്കാരിക-ചലചിത്രപ്രവർത്തകരും പങ്കെടുക്കും. വൈകുന്നേരം 5.30 ന്
പിന്നണിഗായകൻ കൊല്ലം മോഹന്റെ നിത്യവസന്തം ഗാനമേളയും, കണ്ണുർ എയ്‌റോസീസ് ഏവിയേഷൻ ഡയറക്ടർ ഡോ. ഷാഹുൽഹമീദിന്റെ സഹകരണത്തോടെ കാസർക്കോട് മാർത്തോമാ സ്‌കൂൾ ബധിര വിദ്യാർത്ഥിനികൾ ഒരുക്കുന്ന നൃത്തവിരുന്നും ഉണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *