അമേരിക്കയിൽ ജില്ലാ ജഡ്ജിയായ മലയാളി

കാസറഗോഡ് ബളാൽ സ്വദേശി സുരേന്ദ്രൻ കെ.പട്ടേൽ കോഴിക്കോട് ലോ കോളേജിലാണ് പഠിച്ചിരുന്നത്
കോഴിക്കോട്: അമേരിക്കയിൽ ജില്ലാ ജഡ്ജിയായി ആദ്യ മലയാളിയും കോഴിക്കോട് ലോകോളേജ് വിദ്യാർത്ഥിയുമായിരുന്ന കാസറഗോഡ് ബളാൽ സ്വദേശി സുരേന്ദ്രൻ കെ.പട്ടേൽ ജനുവരി 1 ന് സ്ഥാനമേല്ക്കും. 240 ടെക്‌സാസ് ജില്ലയിലെ ജഡ്ജായാണ് ഡെമോക്രാറ്റ്‌സ് അദ്ദേഹത്തെ നാല് വർഷത്തേക്ക് തെരഞ്ഞെടുത്തത്. കെ.പട്ടേൽ അമേരിക്കയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ഉൾഗ്രാമത്തിൽ ജനിച്ച സുരേന്ദ്രൻ ഹോട്ടൽ ജോലി വരെ ചെയ്താണ് തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയത്. കാ ഞ്ഞങ്ങാട് ബാർ അസോസിയേഷൻ ഇക്കഴിഞ്ഞ ദിവസം സുരേന്ദ്രൻ കെ പട്ടേലിന് ഹൃദ്യമായ സ്വീകരണം നൽകി. സുരേന്ദ്രൻ ഇന്ത്യയിലെ സുപ്രീം കോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ശുഭ അമേരിക്കയിൽ നേഴ്‌സാണ്. മക്കളായ അനഘ,സാന്ദ്ര അമേരിക്കൻ പൗരത്വം സ്വീകരിച്ച് 11ലും 9ലും പഠി ക്കുന്നു.
www.truthlive.news/epaper

വളരെ സൗമ്യനായ മലയാളം മീഡിയത്തിൽ പഠിച്ച സുരേന്ദ്രന്റെ ഉൽസാഹമാണ് പടിപടിയായുള്ള ഉയർച്ചക്ക് കാരണമെന്ന്
സഹപ്രവർത്തകയായിരുന്ന കോഴിക്കോട് ബാറിലെ അഭിഭാഷക അഡ്വ.പി.സബിത പറഞ്ഞു. പത്ത് വർഷമായി അമേരിക്കയിലുള്ള അദ്ദേ ഹം അമ്മയെയും ചടങ്ങിൽ കൊണ്ടു പോകുന്നതിനാണ് ഇപ്പോൾ നാട്ടിലെത്തിയത്.
ഫോട്ടോ: കുടുംബാംഗങ്ങളോടൊപ്പം സുരേന്ദ്രൻ.കെ. പട്ടേൽ