‘രഞ്ജിത്ത്, നിങ്ങൾ ജന്മിയും ബാക്കിയുള്ളവരൊക്കെ അടിയാന്മാരുമല്ലെന്ന് ഓർമ്മിച്ചോ… ആ കാലമൊക്കെ മാറി’

സംവിധായകൻ രഞ്ജിത്തിനെതിരെ പൊള്ളുന്ന വിമർശവുമായി യുവസംവിധായകൻ ലിജീഷ് മുല്ലേഴത്ത്
കോഴിക്കോട്്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ കൂവി പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ വിമർശിച്ച് ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത്. ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ലിജീഷ് ഇങ്ങനെ എഴുതുന്നു…
പ്രിയ രഞ്ജിത് സർ… (ഒരു സിനിമാ പ്രവർത്തകൻ, സിനിമാ വിദ്യാർത്ഥി എന്ന നിലയിൽ സീനിയർ ആയ എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ അങ്ങയെ ഞാൻ റെസ്പെക്ട് ചെയ്യുന്നു )
അവിടെ ഉണ്ടായ കൂവൽ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കിയത് അങ്ങയെ അല്ലെന്ന് ഞാൻ വിചാരിക്കുന്നു. അതിനു മുൻപേ സമാപനദിവസം മുൻപേ ഡെലിഗറ്റ് അങ്ങയോടു അങ്ങയുടെ കഥാപാത്ര സൃഷ്ടികളിൽ അഭിരാമിക്കാതെ മനുഷ്യൻ ആകൂ എന്ന് പറഞ്ഞത് കേട്ട ദിവസം അങ്ങയുടെ ഉറക്കം ചെറുതായെങ്കിലും നഷ്ടമായിട്ടുണ്ടാകും എന്ന് കരുതുന്നു.

എനിക്ക് തോന്നിയത് പറയട്ടെ… വാണിജ്യ സിനിമകൾ മനസ്സിൽ ഉള്ള നിങ്ങൾ ശരിക്കും ഈ സ്ഥാനത്തു ഇരിക്കാൻ പ്രാപ്തൻ ആണോ? ആയിരുന്നുവെങ്കിൽ നിങ്ങളുടെ സമീപനം ഇങ്ങനെ ആകുമായിരുന്നില്ല. സിനിമയുടെ എല്ലാ ലാളനകളും അനുഭവിക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ഇങ്ങനെ തന്നെ പെരുമാറാനേ കഴിയൂ. അത്ഭുതമില്ല. നിങ്ങളുടെ വിചാരം നിങ്ങൾ ജന്മിയാണെന്നാണ്. ബാക്കിയുള്ളവർ അടിയാന്മാരും… കാലം മാറി… അത് തിരിച്ചറിയൂ… ഇപ്പോഴത്തെ തലമുറ പെട്ടെന്ന് പ്രതികരിക്കും. അവിടെ ഒരു സ്‌നേഹം, പുഞ്ചിരി, ചേർത്ത് പിടിക്കൽ… ഇതൊക്കെയാണ് വിലപ്പോകുന്നത്. താഴേക്ക് നോക്കൂ… ലോകം കൈക്കുമ്പിളിൽ എത്തുന്ന കാലം ആണ്.. പഴയ തലമുറയുടെ അനുഭവങ്ങൾ അവർക്ക് ഇല്ലായിരിക്കാം. കുട്ടികൾ എന്ന് വിളിച്ച് വില കുറച്ചു കാണാതെ ഇരുന്നാൽ കൂപണ്ഡൂകം ആകാതെ ഇരിക്കാം നിങ്ങൾക്ക്…