ഉദയംപേരൂർ പഞ്ചായത്ത് 19ാം വാർഡ് കുടുംബശ്രീ, ഹരിത കർമ്മസേന സംരഭത്തിന്റെ കേക്ക് വിപണനമേള

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡ് കുടുംബശ്രീ, ഹരിത കർമ്മസേന സംരഭത്തിന്റെ കേക്ക് വിപണനമേള മാങ്കായിക്കവലയിൽ ആരംഭിച്ചു. ക്രിസ്മസ് ന്യൂ ഇയർനോട് അനുബന്ധിച്ച് നടത്തുന്ന കേക്ക് വിപണന മേള കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരി മാത്യൂ മണവാളൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി.എസ് ചെയർ പേഴ്‌സൺ ആശ അനീഷ്, ഹരിതകർമ്മസേനാംഗം മിനി ഷാജു, എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ആനി തോമസ്, ആശ വർക്കർ അന്ന ഷൈനി, കുടുംബശ്രീ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
