KERALA THIRUVANANTHAPURAM

സി എസ് ഐ മിഷൻ ആശുപത്രി പുനലാലിൽ

തിരുവനന്തപുരം : ജില്ലയിലെ മലയോര സമീപ പ്രദേശമായ പുനലാലിൽ ദക്ഷിണ കേരള മഹായിടവകയുടെ പുതിയ ആശുപത്രി സിഎസ്‌ഐ മോഡറേറ്റർ ധർമ്മരാജ് റസാലം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർ കൂടുതലായി അധിവസിക്കുന്ന ഈ പ്രദേശത്ത്, താങ്ങാവുന്ന ചെലവിൽ മികച്ച ചികിത്സ നൽകുക എന്നതാണ് മഹായിടവകയുടെ ലക്ഷ്യമെന്ന് മോഡറേറ്റർ പ്രസ്താവിച്ചു.
.ഒ. പി., ഔട്ട് പേഷ്യന്റ് ചികിത്സാവിഭാഗങ്ങളും ഫാർമസി, കാഷ്വാൽറ്റി, ലാബ് തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്നതുകൂടാതെ പാലിയേറ്റീവ് ചികിത്സാ യൂണിറ്റും ഈ ആശുപത്രിയിലുണ്ടാവും. ഉദ്ഘാടന സമ്മേളനത്തിൽ വച്ച് ജെ. സ്റ്റീഫൻ എംഎൽഎ ‘നിറവ് ‘ പദ്ധതി പ്രകാരമുള്ള സൗജന്യ പഠനോപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *