ഗവർണറുടെ ക്രിസ്മസ് ആഘോഷ ക്ഷണം നിരസിച്ച
കമ്മൂണിസ്റ്റ് നേതൃത്വം സംസ്‌ക്കാരശൂന്യർ:
എഎൻ രാധാകൃഷ്ണൻ

ആലപ്പുഴ: ഗവർണറുടെ ക്രിസ്തുമസ് ആഘോഷ ക്ഷണം നിരസിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വം സംസ്‌ക്കാര ശൂന്യരെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സിപിഎമ്മിന്റെ മൂടുതാങ്ങികളായി പ്രതിപക്ഷം അധ:പതിച്ചിരിക്കുന്നു. വി ഡി സതീശന്റെ നേതൃത്വത്തിൽ അവർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് പൂർണ്ണ പിൻതുണ നൽകുകയാണ്. കോൺഗ്രസ് സിപിഎംന്റെ ബി ടീം ആയി മാറിയിരിക്കുന്നു. ഇടതു-വലതുപക്ഷ രാഷ്ട്രീയത്തിനു ബദലായി മൂന്നാം ശക്തിരൂപപ്പെട്ടു കഴിഞ്ഞുവെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ മനസ്സ് ഇടതിനും വലതിനും എതിരായി മാറിയിരിക്കുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ പദ്ധതികൾ മറച്ചു പിടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നു മാത്രമല്ല പദ്ധതികൾ അട്ടിമറിക്കാനും പണം കൊള്ളയടിക്കാനും ഇടതു-വലതു ശക്തികൾ ശ്രമിക്കുന്നു. ഇതിനെതിരായി ബിജെപിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റം നടത്തുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, സംഘടനാ സെക്രട്ടറി കു.വെ .സുരേഷ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദേശീയ കൗൺസിൽ അംഗം വെള്ളിയാകളം പരമേശ്വരൻ, പി.കെ.വാസുദേവൻ, കെ ജി കർത്ത, ബി കൃഷ്ണകുമാർ, അഡ്വ. ബിനോയി, ജി വിനോദ് കുമാർ, പൊന്നമ്മ സുരേന്ദ്രൻ, ശ്രീദേവി വിപിൻ, ജയശ്രീ അജയകുമാർ, കെ സഞ്ജു എന്നിവർ പ്രസംഗിച്ചു.



