THIRUVANANTHAPURAM

പ്രേംനസീർ സ്മൃതി 2023 ബ്രോഷർ പ്രകാശനം ചെയ്തു

തിരുവനന്തപുരം:പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേംനസീർ സ്മൃതി 2023 ബ്രോഷർ പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് നൽകി നിർവ്വഹിച്ചു. സമിതി ഖജാൻജി ബാലചന്ദ്രൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.
പ്രേം നസീറിന്റെ 34ാം ചരമവാർഷികമായ ജനുവരി 16 ന് തലസ്ഥാനത്താണ് പ്രേം നസീർ സ്മൃതി സംഘടിപ്പിക്കുക. അന്ന് പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം, 2022ലെ ഫിലിം അവാർഡ് സമർപ്പണം എന്നിവ ഉണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *