KOZHIKODE TOP NEWS

അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ലീവിന് നാട്ടിലെത്തി തിരിച്ച് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് വഴിയരികിലെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ മുനീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു. അത്തോളിയൻസ് ഇൻ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവർത്തകനാണ്. ഖബറടക്കം ഇന്ന് വൈകിട്ട് കൊങ്ങന്നൂർ ബദർ ജുമാമസ്ജിദിൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *