THIRUVANANTHAPURAM

മടങ്ങിയെത്തിയ ഗൾഫുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നു

തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വിദേശം നാണ്യം നേടിത്തന്ന ഗൾഫ് മലയാളികൾ മടങ്ങി വരുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇടതുമുന്നണി സർക്കാർ മടങ്ങിയെത്തിയ പ്രവാസികൾക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും മടങ്ങി വന്നവർ എത്രയെന്ന കണക്ക് പോലും സർക്കാരിന്റെ പക്കൽ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു കേരള പ്രവാസി ലീഗിന്റെ പ്രവാസ ധാരയുടെ തിരുവനന്തപുരം ജില്ലാ വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അധ്യക്ഷത വഹിച്ചു ആദ്യ പ്രതി ജില്ലാ ട്രഷറർ വള്ളക്കടവ് ഗഫൂർ നൽകുകയുണ്ടായി ഗൾഫിൽ നിന്നും മടങ്ങി വരുന്നവരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ ശാശ്വതപരിഹാരം കണ്ടെത്തിയില്ലെങ്കിൽ കേരളം വല്ലാത്തൊരു അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു ബാങ്കുകൾ അവരോട് നല്ല സമീപനം അല്ല സ്വീകരിച്ചു വരുന്നതെന്നും കാശുള്ളവർക്ക് ലോൺ കൊടുക്കുന്ന ഈ സമ്പ്രദായം തന്നെ മാറണമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ നേതാക്കളായ നഗരൂർ ശ്രീൻ ആലങ്കോട് ഹസൻ ബീമാപ്പള്ളി സഫറുള്ള ഹാജി ഷബീർ മൗലവി ആമച്ചൽ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മാഹി സ്വാഗതവും കമാലുദ്ദീൻ നന്ദി രേഖപ്പെടുത്തി

Related Posts

Leave a Reply

Your email address will not be published. Required fields are marked *