തട്ടേക്കാട് ആയില്യംതൊഴൽ നാളെ

കോതമംഗലം : മണ്ഡലാരംഭത്തിലെ നഗരാജാവിന്റെ ആഗമനം കൊണ്ട് പ്രസിദ്ധമായ തട്ടേക്കാട് ശ്രീമഹാദേവ – മഹാവിഷ്ണു ക്ഷേത്രത്തിലെ ആയില്യം തൊഴൽമഹോത്സവം നാളെ (ചൊവ്വാഴ്ച) രാവിലെ 08.00 മണിക്ക് ആരംഭിക്കും. കുടുംബ ദുരിത – ദുഖനിവാരണത്തിനായുള്ള പ്രധാന വഴിപാടുകളായ കളമെഴുത്തും പാട്ട്, സർപ്പബലി, കരിക്ക്, പനിനീർ, മഞ്ഞൾ പൊടി അഭിഷേകം നൂറുംപാലും, പട്ട് ചാർത്തൽ തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടക്കും. ഉത്സവത്തോടനുബന്ധിച്ച് രാവിലെ 06.00 മണി മുതൽ കോതമംഗലം മുൻസിപ്പൽ സ്റ്റാൻഡിൽ നിന്നും കെ എസ് ആർ ടി സി സ്‌പെഷ്യൽ സർവീസ് ക്ഷേത്രത്തിലേക്ക് ഉണ്ടായിരിക്കും.


