പുള്ളാവൂർ പുഴയിൽ ‘ഏകനായി’ മെസി; ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്

മുക്കം: ലോകകപ്പ് ഫുട്‌ബോൾ മത്സരം സെമി ഫൈനൽ പോരാട്ടങ്ങളിലേക്ക് കടന്നതോടെ സംസ്ഥാനത്തും ആവേശം മൂർധന്യത്തിലെത്തി. നെയ്മറിന്റെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും പുറത്തായതോടെ പുള്ളാവൂർ പുഴയിൽ മെസി ഏകനായി. നെയ്മറുടേയും ക്രിസ്റ്റിയാനോയുടേയും കട്ടൗട്ടുകൾ ആരാധകർ വിഷമത്തോടെ എടുത്തുമാറ്റി.