പ്രേംനസീറിനെ അറിയാത്ത ചലച്ചിത്ര അക്കാദമി; പ്രതിഷേധിച്ച് പ്രേംനസീർ സാംസ്‌കാരിക വേദി

കോഴിക്കോട്: മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും നിഞ്ഞു നിന്ന ഒരു മഹാപ്രതിഭയാണ് പ്രേംനസീറെന്ന് സിനിമയെ സ്‌നേഹിക്കുന്ന ഏവർക്കും അറിയാവുന്ന തർക്കമറ്റ ഒരു വിഷയമാണ്. മലയാള സിനിമ നസീറിനൊപ്പവും നസീർ മലയാള സിനിമക്കൊപ്പവും വളർന്നു പന്തലിക്കുകയായിരുന്നു.

അതുകൊണ്ടു മാത്രമാണ് മൺമറഞ്ഞ് 34 വർഷമായിട്ടും ഇന്നും അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ ജന്മദിനമായാലും ചരമദിനമായാലും ജനങ്ങൾ ഒത്തുകൂടി വിവിധ പരിപാടികളും അവാർഡുകളും നൽകി ആദരിച്ചു വരുന്നുണ്ട്. 15 വർഷമായി കോഴിക്കോട്ട് പ്രവർത്തിച്ചു വരുന്ന ‘ പ്രേം നസീർ സാംസ്‌കാരിക വേദി ‘ യും ഇത്തരത്തിൽ വർഷാവർഷം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരെ കണ്ടെത്തി അവാർഡ് നൽകി ആദരിച്ചു വരുന്നു.
പ്രേംനസീറിന്റെ ജന്മനാട്ടിൽ നെടന്നു വരുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദർശനത്തിൽ നിന്നും നിത്യഹരിത നായകൻ പ്രേംനസീറിനെ അവഗണിച്ചതിൽ ‘പ്രേംനസീർ സാംസ്‌കാരിക വേദി ‘ ജനങ്ങളോടൊപ്പം ചേർന്ന് പ്രതിഷേധം അറിയിക്കുന്നതായി പ്രസിഡണ്ട് കെ. ബീരാൻകുട്ടി, സെക്രട്ടറി രാജൻ തടായിൽ എന്നിവർ അറിയിച്ചു.