വി.കെ.മണികണ്ഠൻ നായർ അനുസ്മരണം

മലയിൻകീഴ് : തിരുവനന്തപുറംജില്ലാ പഞ്ചായത്ത് അംഗവും ദീർഘകാലം മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന വി.കെ.മണികണ്ഠൻ നായരുടെ 17ാം ചരമവാർഷികം കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി ആചരിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ബാബുകുമാർ അധ്യക്ഷതവഹിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി വി.എസ്സ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിനായി ഒരു രാഷ്ട്രീയ നേതൃത്യത്തിന് എത്രത്തോളം സംഭാവന ചെയ്യാൻ കഴിയുമെന്ന് വി.കെ.മണികണ്ഠൻ നായർ തെളിയിച്ചതായി ശിവകുമാർ പറഞ്ഞു.

മലയിൻകീഴ് വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ.ആർ.വി.രാജേഷ്, വിളപ്പിൽശാല ശശിധരൻ നായർ, കാട്ടാക്കട സുബ്രഹ്മണ്യ പിള്ള, പേയാട് ശശി, എൽ. അനിത, മലയിൻകീഴ് ഷാജി, ജി.പങ്കജാക്ഷൻ, രാധാകൃഷണൻ നായർ, നടുക്കാട് അനിൽ എന്നീ നേതാക്കൾ സംസാരിച്ചു.