അപ്പോളോ അഡ്ലക്സിൽ സ്‌ട്രോക്ക് പ്രോഗ്രാമിന് തുടക്കമായി

അങ്കമാലി:കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ന്യൂറോസയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌ട്രോക്ക് പ്രോഗ്രാമിന് തുടക്കമായി. ചെലവ് കുറഞ്ഞ സ്‌ട്രോക്ക് ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അപ്പോളോ അഡ്ലക്സ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കമിട്ടതെന്ന് അപ്പോളോ അഡ്ലക്സ് ന്യൂറോസയൻസ് വിദഗ്ദ്ധരായ ഡോ. ജോയ് എം.എ., ഡോ. തരുൺ കൃഷ്ണ, ഡോ. പാർത്ഥസാരഥി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്ട്രോക്കിന് പലതരം ചികിത്സാരീതികൾക്കായി പ്രത്യേക ചെലവ് ചുരുക്കിയ പാക്കേജുകൾ ആണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അതെല്ലാം ചികിത്സിക്കാൻ അതിനൂതന സാങ്കേതിക വിദ്യകളും ഇന്ന് അപ്പോളോ അഡ്ലക്സിൽ ലഭ്യമാണെന്ന് സീനിയർ കൺസൽറ്റൻറ് ഡോ. ജോയ് എം.എ. അറിയിച്ചു.

തെറ്റായ ജീവിതശൈലി മുതൽ മാനസിക പിരിമുറുക്കം വരെ കാരണമാകുന്ന സ്ട്രോക്കിന് മരുനിൻറെയും ശാസ്ത്രക്രിയയുടെയും സഹായത്തോടെ ചികിത്സിക്കാൻ അപ്പോളോ അഡ്ലക്സ് സജ്ജരാണെന്ന് സീനിയർ ന്യൂറോസർജൻ ഡോ. തരുൺ കൃഷ്ണ കൂട്ടിച്ചേർത്തു.
ഒരു വ്യക്തിക്ക് സ്‌ട്രോക്ക് വന്നാൽ അത് എത്രയും പെട്ടെന്ന് മനസിലാക്കിയിട്ട് ചുരുങ്ങിയ സമയംകൊണ്ട് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചാൽ മികച്ച ചികിത്സ ഉറപ്പാക്കാനും രോഗമുക്തിയുടെ വേഗം കൂട്ടാനും സാധിക്കുമെന്ന് ന്യൂറോളജിസ്‌റ് ഡോ. പാർത്ഥസാരഥി അഭിപ്രായപ്പെട്ടു. ജനങ്ങളിലേക്ക് ഈ പ്രോഗ്രാമിലൂടെ സ്ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ പല കാര്യപരിപാടികളും ആശുപത്രി പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.