കെ.കെ.ടി.എം കുടുംബ സംഗമം

ഷാർജ : കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നടത്തിയ കുടുംബ സംഗമം നവ്യാനുഭവമായി. മസാഫിയിലെ പ്രകൃതിരമണീയമായ ഫാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിസിനസ് പ്രമുഖൻ സജി ചെറിയാൻ, പിന്നണി ഗായകൻ പ്രദീപ് ബാബു, പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, എ.കെ ബീരാൻ കുട്ടി, മനോജ് രാധാകൃഷ്ണൻ, വിജയകുമാർ തുടങ്ങിയവർ മുഖ്യാതിഥിതികളായി പങ്കെടുത്തു. ഗാനമേള, നൃത്തങ്ങൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. അലുംനി ഭാരവാഹിയും ദിബ്ബ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനുമായ സുനിൽ വലിപ്പറമ്പിലിന്റെ പിതാവ് 95 വയസ്സുള്ള ശക്തീധരന്റെ കാരിക്കേച്ചർ ഡാവിഞ്ചി സുരേഷ് പരിപാടിയിൽ ലൈവ് ആയി വരച്ചു നൽകി. മത്സരങ്ങളിൽ വിജയി ആയവർക്കും ചിത്രങ്ങൾ വരച്ചു നൽകി. ഒപ്പം പങ്കെടുത്തവർക്കെല്ലാം സുനിൽ തന്റെ കൃഷിയിടത്തിൽ വളർത്തിയെടുത്ത ചെടികളും, പച്ചക്കറികളും, പാകപ്പെടുത്തിയ മരച്ചീനിയും നൽകി.
അലുംനി ജനറൽ സെക്രെട്ടറി രമേഷ് മാധവൻ, ട്രഷറർ അഷ്റഫ് കൊടുങ്ങല്ലൂർ, കൺവീനർ നജീബ് ഹമീദ് ഭാരവാഹികളായ നിലേഷ് വിശ്വനാഥൻ, ഷാജഹാൻ കരുവന്നൂർ സുനിൽ രാജ്, അജിത്ത് പോളക്കുളത്ത്, ബാബു ഡേവിസ്, ജിംജി വാഴപ്പുള്ളി, ഷിബു , ഗോപാലകൃഷ്ണൻ , മോജിത്ത് , ഷാജു ജോർജ്, അനിൽ ധവാൻ, സേതു തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ വിങ്ങിന്റെ നേതൃത്യത്തിൽ പ്രിഷ നിലേഷ് , ജൂബി ബാബു , സന്ധ്യ രമേഷ് , നാൻസി ഷാജു , രാജി സുനിൽ , ദിഷ അനിൽ തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു