KERALA Second Banner

എട്ടാം ക്ലാസുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: വിദ്യാർത്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം.വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല.
കോഴിക്കോട് അയിരൂരിലാണ് പെൺകുട്ടിയെ ഉപയോഗിച്ച് ലഹരി മാഫിയ ലഹരിക്കടത്ത് നടത്തിയത്. കൗൺസലിങ്ങിലും ചികിത്സയിലും കഴിയുന്ന പെൺകുട്ടി ലഹരിസംഘത്തിനെതിരെ മൊഴി നൽകി. ലഹരി സംഘത്തിന്റെ നിർദേശമനുസരിച്ച് സ്‌കൂൾ യൂണിഫോമിൽ താൻ ലഹരി കടത്തിയെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.


സ്‌കൂളിലെ മുതിൽന്ന പെൺകുട്ടികൾ വഴിയാണ് എട്ടാം ക്ലാസുകാരിയെ ലഹരിസംഘം വലയിലാക്കിയത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റിൽ തുടങ്ങി ഒടുവിൽ എംഡിഎംഎ ആണ് അവസാനമായി നൽകിയതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. കബഡി ടീമിൽ അംഗമായതിനാൽ നന്നായി കളിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് ഒരു പൊടി മൂക്കിൽ വലിപ്പിച്ചു. പിന്നീട് സിറഞ്ചുവഴി കുത്തിവച്ചെന്നും പെൺകുട്ടി മൊഴി നൽകി.
സ്‌കൂൾ ബാഗിൽ സൂക്ഷിച്ച് ലഹരി കൈമാറ്റം ചെയ്യാനം സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് വീട്ടിൽ നിന്ന് പലയിടങ്ങളിലും പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കിൽ സ്മൈൽ ഇമോജിയായിരുന്നു അടയാളം. കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *