സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് 828 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിലെ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പട്ടികയും മുഖ്യമന്ത്രി പുറത്തുവിട്ടു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ ഉള്ളത്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ പട്ടികയിൽ ഉള്ളത്. തൊട്ടുപിന്നിൽ എറണാകുളമാണ് 97 പേർ, തിരുവനന്തപുരത്ത് 90 പേരാണ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏറ്റവും കുറവ് കേസുള്ളവർ കാസർകോട്ടാണ്. 20 പേർ.
ക്രിമിനൽ കേസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുള്ള പട്ടിക ഇങ്ങനെ: തിരുവനന്തപുരം 90, കൊല്ലം 31, പത്തനംതിട്ട 23, ആലപ്പുഴ99, കോട്ടയം 60, ഇടുക്കി 33, എറണാകുളം 97, തൃശൂർ 64, പാലക്കാട് 56, മലപ്പുറം 38, കോഴിക്കോട് 57, വയനാട് 24, കണ്ണൂർ 48, കാസർ കോഡ് 20.