KERALA KOZHIKODE TOP NEWS WOMEN

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന് പുതിയ ഭരണ സമിതി; പ്രീമ മനോജ് ചെയർപേഴ്‌സൺ

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണബാങ്കിന്റെ 2022-2027 വർഷത്തേക്കുള്ള ഭരണസമിതി വരണാധികാരിയും യൂണിറ്റ് ഇൻസ്‌പെക്ടറുമായ പി.പി സുധീർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചുമതലയേറ്റു. തുടർന്നു നടന്ന ഭരണസമിതി യോഗത്തിൽ പ്രീമ മനോജിനെ ബാങ്ക് ചെയർപേഴ്‌സണായും കെ. ശ്രീനിവാസനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.

പ്രീമ മനോജ് ചെയർപേഴ്‌സൺ
കെ ശ്രീനിവാസൻ. വൈസ് ചെയർമാൻ


കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക കാർഷിക സഹകരണ സംഘത്തെ ഒരു വനിതയാണ് അടുത്ത അഞ്ച് വർഷം നയിക്കുക. ഭരണസമിതിയിലേക്ക് മൂന്ന് വനിത അംഗങ്ങളെ നിയോഗിച്ചുകൊണ്ടുള്ള ബാങ്കിന്റെ വാർഷിക പൊതുയോഗ തീരുമാന പ്രകാരമുള്ള ബൈലോ ഭേദഗതി നിരസിച്ച് കോഴിക്കോട് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവിനെതിരെ ബാങ്ക് ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C)34796/2008 നമ്പർ കേസിൽ 17/08/2009 ൽ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ വിധി ന്യായത്തോടെയാണ് സഹകരണ മേഖലയിൽ വനിതാ സംവരണം മൂന്നു പേരായി മാറിയത്. ബാങ്കിന്റെ സാരഥ്യം വനിതക്ക് ഏൽപ്പിച്ചതിലൂടെ സഹകരണ മേഖലയ്ക്ക് വലിയ സന്ദേശമാണ് കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് നൽകുന്നതെന്ന് സ്ഥാപക ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. മുൻ ചെയർമാൻ ജി. നാരായണൻ കുട്ടി ആശംസ അറിയിച്ചു.

കാലിക്കറ്റ് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പുതിയ ചെയർപേഴ്‌സനായി തെരഞ്ഞെടുത്ത പ്രീമാമനോജിനെ ചെയർമാൻ സ്ഥാനം ഒഴിയുന്ന നാരായണൻ കുട്ടി മാഷ് അനുമോദിക്കുന്നു

സി.എൻ.വിജയകൃഷ്ണൻ, ജി. നായണൻകുട്ടി, അഡ്വ.ടി.എം. വേലായുധൻ, കെ.അജയകുമാർ, എൻ.പി.അബ്ദുൾഹമീദ്, പി.എ ജയപ്രകാശ്, അബ്ദുൽ അസീസ് എ, െ്രക.ടി ബീരാൻ കോയ, അഡ്വ. കെ.പി രാമചന്ദ്രൻ, ഷിംന.പി.എസ്, സംഗീത ബൽരാജ് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *