വിവാഹ ജീവിതത്തിലും വേർപിരിയാനാവാതെ ഇരട്ട സഹോദരിമാർ;
രണ്ടുപേർക്കുംകൂടി ഒരൊറ്റ വരൻ

മുംബൈ: ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർക്ക് വിവാഹജീവിതത്തിലും വേർപിരിയാൻ വയ്യ. അതിനാൽ രണ്ടുപേരും വിവാഹം കഴിച്ചത് ഒരേ പുരുഷനെ. അതുൽ എന്ന യുവാവിനെയാണ് ഇരുവരും ജീവിതപങ്കാളിയാക്കിയത്.

മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസിൽ നടന്ന ഗംഭീര ചടങ്ങിലാണ് റിങ്കി, പിങ്കി എന്നീ ഇരട്ട സഹോദരിമാർ വിവാഹിതരായത്.
വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഒരിക്കൽ രണ്ട് സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത്. പിരിയാനാവില്ലെന്ന് മനസിലായതോടെ മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.