ഹെലൻ കെല്ലർ പുരസ്‌കാരം വിതരണം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി ദിനത്തോടനുബദ്ധിച്ച് ഡോ.എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ വിവിധ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ ഭിന്നശേഷിക്കാർക്ക് ഹെലൻ കെല്ലർ പുരസ്‌കാരം നൽകി ആദരിച്ചു. ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും.ഐ.ബി. സതീഷ് എംഎൽഎ നിർവ്വഹിച്ചു. ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷനായി. നിംസ് യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസിലർ എം.എസ് ഫൈസൽഖാൻ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ലീല.എം.മാത്യു, പൂവച്ചൽ നാസർ, സുൽഫി ഷഹീദ്, അജിതാ സന്തോഷ്, അനൂജ, മായാ വി.എസ് നായർ, പാപ്പനംകോട് അൻസാരി, തൊളിക്കോട് റിയാസ് സംസാരിച്ചു. കല്യാൺ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
