GULF TOP NEWS

ദുബായ് ഭരണാധികാരിയ്ക്ക്
ആദരമായി സംഗീതആൽബം ഒരുക്കി മലയാളികൾ

കെ. രഘുനന്ദനൻ

പൊറ്റമ്മ നാടായ യു എ ഇ യുടെ ദേശീയ ദിനത്തിൽ അന്നം തരുന്ന ദുബായ് എന്ന നാടിനെക്കുറിച്ചും ,ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമീനെക്കുറിച്ചും പ്രകീർത്തിച്ച് , സുലൈമാൻ മതിലകം എഴുതിയ വരികൾ
‘ദി ലീഡർ’ എന്ന പേരിൽ സംഗീത ആൽബമായി പുറത്തിറങ്ങി.

ഗാനരചന, നിർമ്മാണം : സുലൈമാൻ മതിലകം


പ്രമുഖ സംവിധായകൻ സലാം കൊടിയത്തൂർ സംവിധാനം ചെയ്ത്
യു എ ഇ ദേശീയ ദിനമായ ഡിസംബർ 2 ന് യുട്യൂബ്,ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് റീലീസ് ചെയ്തിരിക്കുന്നത്.
ഗഫൂർ എം ഗയാം മ്യുസിക് നിർവ്വഹിച്ച ഈ ദൃശ്യാവിഷ്‌കാരത്തിൽ നിസാം കാലിക്കറ്റ് , ബഷീർ സിൽസില എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
സുലൈമാൻ മതിലകം തന്നെ നിർമ്മാണം നിർവ്വഹിച്ച ‘ദി ലീഡർ”ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ആണ്.
ആദ്യ ദിനം തന്നെ ആയിരങ്ങളാണ് ഗാനം ഏറ്റെടുത്തിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *