KERALA KOZHIKODE

മാനവരൊന്നാണെന്ന ഉദാത്തമായ സങ്കൽപ്പമാണ് അയ്യപ്പധർമത്തിന്റെ അടിസ്ഥാനം: സ്വാമി പ്രേമാനന്ദ

കോഴിക്കോട്: ജാതിമത ചിന്തകൾക്കും സകല വൈജാത്യങ്ങൾക്കുമപ്പുറം യാതൊരു ഭേദചിന്തകളുമില്ലാതെ മാനവരൊന്നാണെന്ന ഉദാത്തമായ സങ്കൽപ്പമാണ് അയ്യപ്പധർമത്തിന്റെ അടിസ്ഥാനമെന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു.വെസ്റ്റ്ഹിൽ അയ്യപ്പമഠത്തിൽ നടന്ന ഭക്തജന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ അറുപത് വർഷക്കാലമായി ശബരിമല ദർശനം നടത്തി തപോനിഷ്ഠമായ ജീവിതം നയിക്കുകയും ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്ക് വഴികാട്ടുകയും ചെയ്ത മണ്ണിൽ രാജൻ സ്വാമി ചെയ്ത സേവനം സ്തുത്യർഹമാണെന്നും അദ്ദേഹം നേതൃത്വം നൽകി സ്ഥാപിച്ച വെസ്റ്റ്ഹിൽ അയ്യപ്പ മഠം ഭാവിയിൽ വെസ്റ്റ്ഹിൽ പ്രദേശത്തെ അയ്യപ്പഭക്തൻമാരുടെ ആത്മീയ കേന്ദ്രവും തീർത്ഥാടകരുടെ ഇടത്താവളവുമായി പ്രശോഭിക്കുമെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു.
ചടങ്ങിൽ വെസ്റ്റ്ഹിൽ അയ്യപ്പസേവാസംഘം പ്രസിഡന്റ് കോളയാടത്ത് ബിജു അധ്യക്ഷത വഹിച്ചു. മണ്ണിൽ രാജൻ സ്വാമി, ചുള്ളിയിൽ സുനിൽശാന്തി, അമരായിൽ അനിൽ കുമാർ,പാര തൃകണ്ടി പ്രശോഭ്, നെല്ലിപ്പുനത്ത് പ്രമീഷ് എന്നിവർ പ്രസംഗിച്ചു.

ശിവഗിരി മഠം സ്വാമി പ്രേമാനന്ദ വെസ്റ്റ്ഹിൽ അയ്യപ്പമഠം സന്ദർശിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *