KERALA

ഫുട്‌ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ്

ഖത്തർ: ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ ഫുട്‌ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടനും. ഉടൻ നീരണയൽ നടക്കുന്ന തലവടി ചുണ്ടന്റെ ഫാൻസ് ക്ലബിലെ അംഗമായ തലവടി മൂന്നാം വാർഡിൽ മാമ്പഴം തോട്ടിൽ ആൽവിൻ വർഗ്ഗീസ് ആണ് തലവടി ചുണ്ടനെ ഖത്തറിലെത്തിച്ചത്. കനീഷ് കുമാർ (പ്രസിഡന്റ്) ബിനോയി തോമസ് (സെക്രട്ടറി) ഗോകുൽ ക്യഷ്ണൻ (ട്രഷറർ ) എന്നിവരുടെ നേതൃത്വത്തിൽ ഇവിടെ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്.
ഫുട്‌ബോൾ കളിയെക്കാൾ ആവേശകരമാണ് ഓള പരപ്പിലെ ഒളിംമ്പിക്‌സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആൽവിൻ പറഞ്ഞു.
2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്.ചുണ്ടൻവള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്കിയിരുന്നു.ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണം.ഏറ്റവും ഒടുവിലായി ആവശ്യമുള്ള പലകകൾ കൈവാൾ ഉപയോഗിച്ച് കീറുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്‌നം ചില ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകും.
തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിക്കുന്നത്.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റിൽ ഡോ.വർഗ്ഗീസ് മാത്യംവിന്റെ പുരയിടത്തിലെ മാലിപ്പുരയിൽ ആണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *