ഊരൂട്ടമ്പലം ഗവ.സ്‌കൂൾ മഹാത്മ അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂളായി

തിരുവനന്തപുരം: മലയിൻകീഴ് ഊരൂട്ടമ്പലം ഗവ.യു.പിസ്‌കൂൾ ഇനി മുതൽ മഹാത്മ അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂളായി അറിയപ്പെടും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പുനർനാമകരണം കർമ്മം നിർവഹിച്ചത്.
സ്‌കൂൾ പ്രവേശത്തിനുള്ള സമരം എന്നതിനപ്പുറം ചരിത്രത്തിന്റെ ദിശതന്നെ തിരിച്ചുവിട്ടൊരു സംഭവമായിരുന്നു അങ്കാളിയുടെയും പഞ്ചമിയുടെയും വരവിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിന്റെ അഗാധമായ ഇരുട്ടിലേക്ക് തള്ളപ്പെട്ട ഒരുജനതയുടെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയതിന്റെ പ്രതീകമാണ് പഞ്ചമിയുടെ കൈപ്പിടിച്ച് അയ്യങ്കാളി സ്‌കൂളിലെത്തിയത്.അധ:സ്ഥിതർ എന്ന് മദ്രകുത്തപ്പെട്ട വരോടുള്ള പക കാരണം അധ:സ്ഥിതർ പ്രവേശിച്ചതിന്റെ ഭാഗമായി സ്‌കൂൾ ചാരമായി എന്നാൽ തീയിട്ടവരെ ഇന്ന് ആരും ഓർകുന്നില്ല.അടിച്ചമർത്തിയിട്ടും വർദ്ധിത വീര്യത്തോടെ സാമൂഹ്യമുന്നേറ്റങ്ങളാണ് തുടർന്നുണ്ടായത്.
അയ്യങ്കാളിയും പഞ്ചമിയും ചരിത്രത്തിന്റെ ഭാഗമായി.അവർ ചരിത്രത്തിലേക്ക് നടന്നുകയറുകയാണുണ്ടായതെന്നും മുഖ്യമന്ത്രി
പറഞ്ഞു.നവോദ്ധാന നായകരിൽ അയ്യങ്കാളി മുന്നനിരയിലാണ്. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീ ഷ്.എം.എൽ.എ. സ്വാഗതം പറഞ്ഞു.ഡി.സുരേഷ് കുമാർ,എസ്.കെ.പ്രീജ,എ.സുരേഷ് കുമാർ,എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.