THIRUVANANTHAPURAM

അയ്യങ്കാളി പഞ്ചമി സ്‌കൂൾ: നവമാധ്യമത്തിൽ താരമായി ഐ.ബി സതീഷ് എം.എൽ.എ

ജിജു മലയിൻകീഴ്

തിരുവനന്തപുരം : പിന്നോക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസ പ്രവേശത്തിനുള്ള സമരം എന്നതിനപ്പുറം ചരിത്രത്തിന്റെ ദിശതന്നെ തിരിച്ചുവിട്ടൊരു സംഭവമായിരുന്നു അങ്കാളി പഞ്ചമിയെയും കൂട്ടി ഊരൂട്ടമ്പലം വിദ്യാലയത്തിലേക്കുള്ള വരവിലൂടെ ഉണ്ടായത്. പഞ്ചമി എന്ന ചെറിയ കുട്ടിയുടെ കൈപിടിച്ച് 1914 ലാണ് ഊരൂട്ടമ്പലം സ്‌കൂളിലെത്തിയ കാലത്ത് ഒരുവിഭാഗത്തെ വഴിനടത്താൻ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. മുട്ടിന് താഴേ മുണ്ടുടുക്കാൻ, മാറ് മറയ്ക്കാൻ പോലും കഴിയാത്ത കാലം. ചരിത്രത്തിന്റെ ഇരുട്ടിലേക്ക് തള്ളപ്പെട്ട ഒരുജനതയുടെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയതിന്റെ പ്രതീകമാണ് പഞ്ചമിയുടെ കൈപ്പിടിച്ച് അയ്യങ്കാളി സ്‌കൂളിലെത്തിയത്.

അധ:സ്ഥിതർ എന്ന് മദ്രകുത്തപ്പെട്ട വരോടുള്ള പക കാരണം അധ:സ്ഥിതർ പ്രവേശിച്ചതിന്റെ ഭാഗമായി സ്‌കൂൾ ചാരമായി അടിച്ചമർത്തിയിട്ടും വർദ്ധിത വീര്യത്തോടെ സാമൂഹ്യമുന്നേറ്റങ്ങളാണ് തുടർന്നുണ്ടായത്. സ്‌കൂളിന് തീയിട്ടവരെ ഇന്ന് ആരും ഓർക്കുന്നില്ല. എന്നാൽ അയ്യാങ്കാളിയും പഞ്ചമിയും ചരിത്രത്തിന്റെ ഭാഗമായി. നവോത്ഥാന നായകരിൽ എന്നും മുന്നിൽ തന്നെയായ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന് സ്മാരകമൊരുക്കാൻ ഇന്നേ വരെ വന്ന ഒരു ജനപ്രതിനിധിക്കുമോ മറ്റ് ഭരണകർത്താക്കൾക്കോ കഴിയാതെ വന്നു. എന്നാൽ ഒരു ജനപ്രതിനിധി എന്നതിൽ വേറിട്ട രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഐ.ബി.സതീഷ് ഈ വിദ്യാലയത്തിന്റെ വികസനത്തിനും അയ്യങ്കാളി പഞ്ചമി സ്മാരക സ്‌കൂൾ എന്ന നാമകരണത്തിനുമായി നിയമസഭയിൽ നടത്തിയ പോരാട്ടമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഐ.ബി സതീഷ് എം. എൽ .എ ക്കുറിച്ചുള്ള എഫ്.ബി പോസ്റ്റ് ഇങ്ങനെ…

പ്രിയപ്പെട്ടവൻ…

നവോത്ഥാന പോരാട്ടത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപെട്ടെങ്കിലും ആരൊക്കയോ ബോധപൂർവ്വമോ അല്ലാതെയോ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ശ്രമിച്ച കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള കർഷക തൊഴിലാളി സമരമായ കണ്ടല ലഹളയുടെ ഓർമ്മകൾ പുതു തലമുറയെ ഓർമ്മിപ്പിച്ചവൻ…
സംഘടനകൾ മറന്നു പോയ കണ്ടല ലഹളയുടെ നൂറാം വാർഷികം ‘ കണ്ടല ലഹള നവോത്ഥാനത്തിന്റെ കാഹളനാദം ‘സമുചിതമായി സംഘടിപ്പിച്ച സംഘാടകൻ…
അധസ്ഥിത ആയതു കൊണ്ട് മാത്രം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമി യുടേയും ആ പഞ്ചമിയുടെ കൈപിടിച്ച് വിദ്യാഭ്യാസ അവകാശ പോരാട്ടം നടത്തിയ മഹാത്മാ അയ്യൻകാളിയുടേയും സ്മരണകൾ നിലനിർത്താൻ പഞ്ചമിക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ച സ്‌കൂളിന് പഞ്ചമിയുടേയും മഹാത്മാ അയ്യൻകാളിയുടേയും പേര് നൽകാൻ കേരള നിയമസഭയിൽ ശബ്ദമുയർത്തിയവൻ…
ഇതിലും വലിയൊ സ്മാരകം പഞ്ചമിക്കും മഹാത്മാ അയ്യൻകാളിക്കും ഇനി ലഭിക്കാനില്ല.
പഞ്ചമി പഠിച്ച പള്ളിക്കുടത്തെ അത്യാധുനിക വിദ്യാഭ്യാസ കേന്ദ്രമാക്കി തീർത്ത വികസന നായകൻ…


ആ സ്‌കൂളിന്റെ ഉത്ഘാടന ചടങ്ങും പുനർനാമകരണവും ഒരിക്കലും മറക്കാത്ത ആഘോഷമാക്കി നാടിന് സമ്മാനിച്ചവൻ…
പഞ്ചമി പഠിച്ച പള്ളിക്കൂടം ഇന്ന് ചരിത്രത്തിൽ ഇടം നേടുമ്പോൾ അതിന് വേണ്ടി പരിശ്രമിച്ച കാട്ടാക്കടയുടെ ജനകീയ എം എൽ എ കൂടിയായ പ്രിയപ്പെട്ട സഖാവ് ഐ ബി സതീഷിന്റെ പേര് കൂടി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *