കാട്ടാക്കട ബി.ആർ.സി യുടെ വിളംബര ഘോഷയാത്ര

തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കാട്ടാക്കട ബി.ആർ.സി ഇന്നലെ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന ജി.എച്ച്.എസ്.എസ്.കുളത്തുമ്മൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അജ്‌ലിൻ ജാസ്മിന്റ അഞ്ചുതെങ്ങുംമൂട്ടിലെ വീട്ടിൽ നിന്നും കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.അനിൽകുമാർ ഫ്‌ലാഗ് ഓഫ് ചെയ്തു. കൂടാതെ ഘോഷയാത്രയിൽ വിവിധ സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ സൈക്കിൾ റാലിയും, എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് എന്നീ വിഭാഗത്തിൽ നിന്നുള്ള കുട്ടികളുടെയും അധ്യാപകരുടെയും, ബി.ആർ.സി.പ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടാവുകയുമുണ്ടായി. തുടർന്ന് വിളംബര ഘോഷയാത്ര കാട്ടാക്കട ബസ് സ്റ്റാന്റിലെത്തുകയും പി.ആർ. വില്യം. കാട്ടാക്കട സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ അവിടെ ഫ്‌ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലതാകുമാരി അധ്യക്ഷയായ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിച്ചത് കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.അനിൽകുമാർ ആയിരുന്നു. പരിപാടിയിൽ സ്വാഗതം ആശംസിച്ചത് കാട്ടാക്കട ബി.ആർ.സിയിലെ ബി.പി.സി ആയ ശ്രീ.ശ്രീകുമാർ ആണ്. നെയ്യാറ്റിൻകര ബി.ആർ.സിയിലെ ബി.പി.സി ശ്രീ.അയ്യപ്പൻ, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വിജയകുമാർ എന്നിവർ ഘോഷയാത്രയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാട്ടാക്കട ബി.ആർ.സിയിലെ സി.ആർ.സി കോ-ഓർഡിനേറ്റർ ശ്രീമതി.സിന്ധു കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് വിളംബര ഘോഷയാത്ര ജി.എൽ.പി.എസ്.കുളത്തുമ്മൽ സ്‌കൂളിൽ അവസാനിച്ചു. പരിപാടിയിൽ ബി.പി.സി, ട്രെയിനർമാർ, കോ-ഓർഡിനേറ്ററുമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്ററുമാർ, വിവിധ സ്‌കൂളിലെ കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.