കുപ്രചരണങ്ങൾക്ക് മറുപടിയായി
കണ്ടല സഹകരണ ബാങ്കിൽ എൽ.ഡി.എഫിന് വിജയം;
എൻ. ഭാസുരാംഗൻ വീണ്ടും പ്രസിഡന്റ്

തിരുവനന്തപുരം : മാറനല്ലൂർ കണ്ടല സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ എല്ലാപേരും വിജയിച്ചു.എൻ.ഭാസുരാംഗനെ ബാങ്ക് പ്രസിഡന്റായി വീണ്ടുംതിരഞ്ഞെടുത്തു. പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക്
കോൺഗ്രസ്, ബി.ജെ.പി. സ്ഥാനാർത്ഥികളും മൽസരിച്ചിരുന്നു. അജിത്കുമാർ.ജെ., എം.കമാലുദ്ദീൻ, ആർ.രാജേഷ്, ജി.സജികുമാർ, മീനറാണി, ശോഭനചന്ദ്രൻ, റിയാദേവസി, രതീഷ്, ജി.സതീശ് കുമാർ, എ.സുരേഷ് കുമാർ എന്നിവരാണ് വിജയിച്ചത്. ആയിരത്തി എഴുനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. എതിർ സ്ഥാനാർത്ഥികൾക്ക് 250-ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

