തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിൽ സ്വയം സംരംഭകരായ സ്ത്രീകൾക്ക് നിയമപരമായി അവകാശം നൽകണം: രാജു അപ്‌സര

അങ്കമാലി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തിൽ സ്വയം സംരംഭകരായ സ്ത്രീകൾക്ക് നിയമപരമായി അവകാശം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.സംസ്ഥാന വനിതാ വിംഗ് കൗൺസിൽ യോഗം അങ്കമാലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വനിത വിംഗ് വൈസ് പ്രസിഡന്റുമായ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.സി.ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി. സുബൈദ നാസർ, ശ്രീജ ശിവദാസ്, സംസ്ഥാന ട്രഷറർ എം.കെ.തോമസ്‌കുട്ടി, കെ.വി.അബ്ദുൽ ഹമീദ്, എസ്.ദേവരാജൻ, സണ്ണി പൈമ്പിള്ളി, ബാബു കോട്ടയിൽ, അഡ്വ.എ.ജെ. റിയാസ് ,സി.എസ്.അജ്മൽ ,എൻ.വി.പോളച്ചൻ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് ജോജിൻ.ടി. ജോയി തുടങ്ങിയവർ സംസാരിച്ചു. സരിജ കാസർകോഡ് പ്രവർത്തന റിപ്പോർട്ടും ശ്രീജ ശിവദാസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി സുബൈദ നാസർ (പ്രസിഡൻറ്) ,ശ്രീജ ശിവദാസ് (ജനറൽ സെക്രട്ടറി), ജാസ്മിൻ കുഞ്ഞ് മുഹമ്മദ് (ട്രഷറർ) എന്നിവരടങ്ങുന്ന ഭരണസമിതിയെ തിരഞ്ഞെടുത്തു.