ചെന്ത്രാപ്പിന്നിയിൽ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം തെറ്റി വാഹനങ്ങളുമായി കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി നാഷണൽ ഹൈവേയിൽ പതിനേഴാം കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ഒരു കാറിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് കെ.എസ്.ഇ.ബിയുടെ ഒരു പോസ്റ്റിലും സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലും മതിലിലും മരത്തിലും ഇടിച്ച് നിരവധി പേർക്ക് പരിക്കുപറ്റി. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 12 പേരെ അടുത്തുള്ള അൽ ഇക്ബാൽ ഹോസ്പിറ്റലിൽ എത്തിച്ചു.
ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
കെ.എസ്.ആർ.ടി.സിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
പരിക്കേറ്റവരിൽ ചെന്ത്രാപ്പിന്നി സ്വദേശി പുത്തൂര് അനീഷിന്റെ മകൾ ഇഷാനി (രണ്ട വയസ്സ്), പുത്തൂര് ഷൺമുഖന്റെ ഭാര്യ സുഭാഷിണി (62), പെരിഞ്ഞനം സ്വദേശി കിഴക്കേപ്പുരക്കൽ മണി (60), ശ്രീനാരായണപുരം കൊല്ലംപറമ്പിൽ സ്വപ്ന കിരൺ(39), ചെന്ത്രാപ്പിന്നി സ്വദേശി മാരാത്ത് അതുൽകൃഷ്ണ (19), കരൂപ്പടന്ന സ്വദേശി അറക്കൽവീട്ടിൽ മുഹമ്മദ് അദൽ (21), കൂളിമുട്ടം സ്വദേശി പുന്നിലത്ത് മുഹമ്മദ് ഇസ്മയിൽ (35), കൂളിമുട്ടം ഉണ്ണിയംപാട്ട് ഷെഫീർ (33), ഭാര്യ സൂലാഫ (37), കീഴ്പിള്ളിക്കര കറപ്പംവീട്ടിൽ ഷെരീഫ (53), തൊയക്കാവ് നാലകത്ത് നഫീസ (67), പറവൂർ കാനാടി ജഗൽസൻ (63), കൊടുങ്ങല്ലൂർ കണ്ണംപുള്ളി അജിത്ത് (36), അഴിക്കോട് കളത്തിപ്പറമ്പിൽ ഷാജി (50), പറവൂർ ഏഴിക്കര കിഴക്കേമഞ്ഞപ്രയിൽ സുഭാഷിണി(63), പൊയ്യ പാറക്കൽ വിജയൻ(62) എന്നിവരുൾപ്പെടുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.