ALAPUZHA

സംഘകാല കഥ പറഞ്ഞ ആദ്രയ്ക്ക് ഒന്നാം സ്ഥാനം

ആലപ്പുഴ: സംഘകാലത്തിന്റെ ഇതിഹാസ കാവ്യമായ ചിലപ്പതികാര കഥ പറഞ്ഞ എ.എസ്. ആർദ്രയ്ക്ക് റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം. മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
ആർ. അലീന, എം.എസ്. ശിശിര, അബി ഗെയ്ൽ എന്നിവരുടെ വാധ്യോപകരണ അകമ്പടിയോടെയാണ് ആർദ്ര കഥ പറഞ്ഞത്. കഥാപ്രസംഗ കലാകാരിയായ ചേച്ചി ഗൗരി കൃഷ്ണയെ കണ്ടാണ് ആർദ്ര കഥാ പ്രസംഗത്തിലേക്ക് എത്തുന്നത്.
കഥാപ്രസംഗത്തിൽ ഇത്തവണ പെൺകുട്ടികളുടെ സാന്നിദ്ധ്യം കൂടുതലാണെന്ന് വിധികർത്താക്കൾ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *