ഉല്ലാസത്തുമ്പികളുടെ പഠനയാത്ര

തിരുവനന്തപുരം : കാട്ടാക്കട ബി.ആർ.സിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിഭിന്ന ശേഷി കുട്ടികളെ ഉൾപ്പെടുത്തി ഉല്ലാസ ത്തുമ്പികൾ എന്ന പഠനയാത്ര സംഘടിപ്പിച്ചു.


കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് .കെ. അനിൽകുമാർ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.ബി.ആർ.സിയിൽ നിന്നും പകൽ 9.00ന് യാത്ര പുറപ്പെട്ടു. പൂജപ്പുര പോസ്റ്റോഫീസ്, ശിശു സൗഹൃദപോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവിടങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ബി പി സി ശ്രീകുമാർ കുട്ടികളോടൊപ്പം പോസ്റ്റ് ഓഫീസ് , പോലീസ് സ്റ്റേഷൻഎന്നിവിടങ്ങൾ സന്ദർശിച്ചു .സ്വന്തമായി പോസ്റ്റ് കാർഡിൽ എഴുതി ലെറ്റർ പോസ്റ്റ് ചെയ്യുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. അമ്പലത്തറ മിൽമ, വേളിപാർക്ക് , ബീച്ച്, ട്രെയിൻ യാത്ര എന്നിവ കുട്ടികളിൽ മാനസികവും ശാരീരികവുമായ സന്തോഷം പ്രദാനം ചെയ്യുന്നതായിരുന്നു. ഐ.ഇ.ഡി സി കോ ഓർഡിനേറ്റർ .സിന്ധുവിന്റെ നേതൃത്വത്തിൽ 33 കുട്ടികളും 3 രക്ഷിതാക്കളും ബി.ആർ.സി പ്രവർത്തകരും ഈ യാത്രയിൽ പങ്കെടുത്തു.
