ALAPUZHA

കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ;
റ്റി സുവർണ്ണകുമാരി – പ്രസിഡന്റ്, ശ്രീജിത്ത് കുമാർ – സെക്രട്ടറി, ക്ലാരമ്മ പീറ്റർ -ട്രഷറർ

ആലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ)യുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ഡി. ഗാനാ ദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അധ്യക്ഷത വഹിച്ചു.. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ.സേവ്യർ , സംസ്ഥാന വൈസ് ചെയർമാൻ പി.അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സഖരിയ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത് കുമാർ, കവയിത്രി റ്റി സുവർണ്ണകുമാരി, ഡി.പത്മജദേവി എന്നിവർ പ്രസംഗിച്ചു.

റ്റി.സുവർണ്ണ കുമാരി ( പ്രസിഡന്റ്)
ശ്രീജിത്ത് കുമാർ (സെക്രട്ടറി )
ക്ലാരമ്മ പീറ്റർ (ട്രഷറാർ)

ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികളായി റ്റി.സുവർണ്ണ കുമാരി ( പ്രസിഡന്റ്), ശ്രീജിത്ത് കുമാർ (സെക്രട്ടറി ) , ക്ലാരമ്മ പീറ്റർ (ട്രഷറാർ) എന്നിവർ ഉൾപ്പെട്ട 21 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *