കേരളം വിദ്യാഭ്യാസ ഹബ്ബ് ആയി മാറും: കടകംപള്ളി സുരേന്ദ്രൻ

കാട്ടാക്കട: കേരളം വിദ്യാഭ്യാസ ഹബ്ബ് ആയി മാറുമെന്നും സർക്കാർ അതിനുള്ള നടപടികൾ ചെയ്യുന്നുണ്ട് എന്നും കടകം പള്ളി സുരേന്ദ്രൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പുതുതായി നിർമ്മിച്ച ആർട്ട്‌സ് ബ്ലോക്കിന്റെയും നവീകരിച്ച ഹെറിറ്റേജ് ബിൽഡിംഗിന്റെയും നാക്ക് അക്രഡിറ്റേഷനിലൂടെ എ ഗ്രെയിഡ് ലഭിച്ചതിന്റെ സ്‌ത്രോത്ര സംഗമവവും കോളേജ് ഗ്രൗണ്ടിൽ സി.എസ്.ഐ ബിഷപ്പ് എ.ധർമ്മരാജ് റസാലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
ചടങ്ങിൽ ആർട്ട്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി മോഡറേറ്റർ ഡോ.കെ.രൂബൻമാർക്കും, ഹെറിറ്റേജ് ബിൽഡിംഗ് ഉദ്ഘാടനം ജി.സ്റ്റീഫൻ.എം.എൽ.എയും,കെമിസ്ട്രി റിസർച്ച് ലാബിന്റെ ഉദ്ഘാടനം കൊല്ലം കൊട്ടാരക്കര ബിഷപ്പ് റവ.ഡോ.ഉമ്മൻ ജോർജും,കെമിസ്ട്രി ലാബ് ഉദ്ഘാടനം സർവകലാശാല അക്കാഡമിക് റിസർച്ച് കമ്മിറ്റി കൺവീനർ ഡോ.എസ്.നസീബും നിർവഹിച്ചു. പൊതു സമ്മേളനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.



സി.എസ്.ഐ ബിഷപ്പ് എ.ധർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ വിവിധ മഹായിടവകയിലെ ബിഷപ്പുമാർ,കോളേജ് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ്,പ്രൊഫ.ഡോ.എസ്.താജുദീൻ,പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്,മഹായിടവക സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ,പ്രിൻസിപ്പൽ ലഫ്.ഡോ.ജി.ജെ.ഷൈജു,പ്രൊഫ.ഡോ.എസ്.താജുദീൻ,ബർസാർ വൈ.ഗ്ലാസ്റ്റൺദാസ്,മീഡിയാ കൺവീനർ മോഹൻരാജ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.