KOZHIKODE

പൊതുപ്രവർത്തകന്റെ ലക്ഷ്യം ജന സേവനമായിരിക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട് : പൊതുപ്രവർത്തകന്റെ ലക്ഷ്യം ജനങ്ങളെ പൊതു സമൂഹത്തെ സേവിക്കലായിരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട കുറ്റിയിൽ ഗംഗാധരനെ ആദരിക്കുന്നതിനായി സുഹൃത്ത്ക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ‘സ്‌നേഹ സദസ്സ് ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകനെ നിലനിർത്തുന്നത് ജനങ്ങളുമായുള്ള ബന്ധവും സഹവാസവുമാണെന്നും അത് ജനങ്ങൾ തിരിച്ചറിയുമ്പോഴാണ് അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘാടക സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ് ചെന്നിത്തല കുറ്റിയിൽ ഗംഗാധരനെ പൊന്നാട അണിയിച്ചു. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തി പച്ചപ്പ് കാത്തുസൂക്ഷിക്കാൻ പൊതുപ്രവർത്തകൻ ശ്രദ്ധിക്കണമെന്ന് എം.കെ.രാഘവൻ എം.പി. പ്രശസ്തി പത്രം നൽകികൊണ്ട് പറഞ്ഞു. എൻ. സുബ്രമണ്യൻ, കണ്ടിയിൽ ഗംഗാധരൻ ,വി.വിശ്വനാഥൻ മാസ്റ്റർ, ജി.സി. പ്രശാന്ത് കുമാർ , കെ.സി. ശോഭിത, പി.എം.ചന്ദ്രൻ ,കെ.പി. പുഷ്പരാജ്, വിശ്വനാഥൻ പുതുശ്ശേരി, എ. അബൂബക്കർ , മുരളി കച്ചേരി, രമേശ് അമ്പലക്കോത്ത്, പി.ടി.സന്തോഷ് കുമാർ , സി. പ്രേമവല്ലി എന്നിവർ പ്രസംഗിച്ചു. കുറ്റിയിൽ ഗംഗാധരൻ മറുപടി പറഞ്ഞു.

പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട കുറ്റിയിൽ ഗംഗാധരനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്‌നേഹസദസ്സ് മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ.ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.എൻ.സുബ്രമണ്യൻ,പി.ഐ.അജയൻ,മുരളികച്ചേരി,കുറ്റിയിൽ ഗംഗാധരൻ,വിശ്വനാഥൻപുതുശ്ശേരി,ജി.സി.പ്രശാന്ത്കുമാർ,കണ്ടിയിൽ ഗംഗാധരൻ എന്നിവർ സമീപം

Related Posts

Leave a Reply

Your email address will not be published. Required fields are marked *