ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിൽ മുടിയേറ്റും പാട്ടരങ്ങും

ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള ഫോക് ലോർ അക്കാദമി, ഫോക്ലോർ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടു നിന്ന ഫോക് ലോർ സെമിനാറുകളിലെ മുടിയേറ്റും പാട്ടരങ്ങും കോളജ് വിദ്യാർത്ഥികൾക്ക് പുത്തൻ അറിവുകൾ പകർന്നു .’നാട്ടരങ്ങ് സ്വരൂപവും സങ്കേതവും എന്നതായിരുന്നു മൂന്ന് ദിവസങ്ങളിൽ നടന്ന സെമിനാറുകളിലെ മുഖ്യവിഷയം.
മുടിയേറ്റ് അവതരണം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ബിന്ദു പാഴൂരിന്റെ ആമുഖപ്രഭാഷണത്തിനു ശേഷം പിറവം പാഴൂർ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ മുടിയേറ്റ് അവതരണം നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. സുലീന വി.എസ്. . വിവിധ വിഷയങ്ങളിൽ ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾ നടത്തി. ഡോ.മേരി റിയ ഡിക്കൂത്ത് അധ്യക്ഷ വഹിച്ചു. ഹിസ്റ്ററി വിഭാഗം മേധാവി എ കെ സന്ധ്യ, സെമിനാർ കോ ഓർഡിനേറ്റർ ഡോക്ടർ പി എസ് ജ്യോതിലക്ഷമി എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടരങ്ങും നാടോടി നാടകങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ എസ്. ഗിരീഷ് കുമാർ പ്രഭാഷണം നടത്തി. ശ്രീമതി നിവേദിത വാര്യർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഗവേഷകർ പ്രബന്ധാവതരണങ്ങൾ നടത്തി. കാരോളൈൻ ക്ലേരൻസ് അധ്യക്ഷ വഹിച്ചു. നാടൻപാട്ടുകളുടെ അവതരണത്തോടെ മൂന്ന് ദിവസം നീണ്ടു നിന്ന സെമിനാറുകൾ സമാപിച്ചു.