THIRUVANANTHAPURAM

കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പുനർജ്ജനിക്കുന്നു

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ – 1965-ൽ ജൂനിയർ കോളേജ് ആയി ആരംഭിച്ച മലയോര ഗ്രാമപ്രദേശത്തെ സാധാരണക്കാരന്റെ ഉന്നത വിദ്യാഭ്യാസത്തിന് ചവിട്ടുപടിയായി മാറിയ കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ മികവിൽ എ ഗ്രേഡ് നേടിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മികവിൽ പുനർജ്ജനിക്കുകയാണ്.
1976-ൽ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയി ക്രിസ്റ്റ്യൻ കോളേജ് ഉയർന്നു എങ്കിലും പിൽക്കാലങ്ങളിൽ കാലോചിതമായ വികസന സംവിധാനങ്ങളൊരുക്കാൻ കഴിയാതെ വന്നപ്പോൾ നാക് കൗൺസിലിന്റെ അംഗീകാരം 2017 ൽ നഷ്ടമായി. തുടർന്ന് ഏകദേശം ഏഴരക്കോടിയോളം രൂപ മുടക്കി സഭ അക്കാഡമിക് തലത്തിലും ഭൗതിക തലത്തിലും നടത്തിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ അംഗീകാരം ലഭിക്കാൻ അർഹമായതെന്ന് കോളേജ് മാനേജർ റവ: ക്രിസ്റ്റൽ ജയരാജ് വാർത്താ സമ്മേളത്തിൽ അറിയിച്ചു. സ്മാർട്ട് ക്ലാസുകൾ, അമിനിറ്റി സെന്റർ, ഗവേഷണ കേന്ദ്രം തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെ മുപ്പതിനായിരം ചതുരശ്ര അടിയിൽ മൂന്ന് നിലകളുള്ള ആർട്ട്‌സ് ബ്ലോക്കിന്റെ പ്രതിഷ്ഠാകർമ്മവും നാഷണൽ അക്രഡിറ്റേഷൻ എ ഗ്രേഡ് നേടിയതിന്റെ പ്രഖ്യാപന ഉദ്ഘാടന സമ്മേളനും 29-ാo തിയതി ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സി.എസ്.ഐ മോഡറേറ്റർ എ ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു ഉദ്ഘാടനം നിർവഹിക്കുന്ന പൊതുസമ്മേളനത്തിൽ ആർട്ട്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനം ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ ,എം. വിൻസെന്റ്, വി.കെ പ്രശാന്ത്,ഐ.ബി സതീഷ് , കെ. ആൻസൽ, സി.കെ ഹരീന്ദ്രൻ തുടങ്ങി പ്രമുഖമായ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളും മഹായിടവകയിലെ പ്രമുഖരും സമ്മേളനത്തിന് സാനിധ്യം വഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: ജി.ജെ ഷൈജു ,ബർസാർ റവ. ഗ്ലാസ്റ്റൺ ദാസ് , കൺസൾട്ടന്റ് പ്രൊഫ. ഡോ. താജുദീൻ, മോഹൻ രാജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


2022 നവംബർ മുതൽ അഞ്ച് വർഷത്തേക്കാണ് നാക്കിന്റെ എ ഗ്രേഡ് ബഹുമതി നേടിയിരിക്കുന്നത്. കെമസ്ട്രി റിസർച്ച് ലാബ് കൂടാത് മൂന്ന് പി.ജി കോഴ്‌സുകളുൾപ്പെടെയുള്ള കോളേജിൽ 1416 വിദ്യാർത്ഥികളും ഡോക്ടറേറ്റ് നേടിയ 36 ഫാക്കൽറ്റികളും ഒൻപത് റിസർച്ച് ഗൈഡുകളുമുണ്ട്.


കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ദക്ഷിണ കേരള മഹായിടവക നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു പാലിയേറ്റിവ് കെയർ ശുശ്രൂഷ, സൗജന്യ ആബുലൻസ് സർവ്വീസ്, സൗജന്യ പാർപ്പിട പദ്ധതി , അശരണർക്കായിട്ടുള്ള അന്നം പദ്ധതി, സൗജന്യ വിവാഹ പദ്ധതി കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ദേശീയ സമിതികൾ അനുശാസിക്കുന്ന നിലവാരത്തിലുള്ള ആസൂത്രണ പദ്ധതികൾ തുടങ്ങിയ സേവനങ്ങളുടെ ഭാഗമാണ് കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിന്റെ നാക് എ ഗ്രേഡ് അംഗീകാരമെന്ന് സി.എസ്.ഐ മോഡറേറ്റർ ധർമ്മരാജ് റസാലവും മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീണും വാർത്താക്കുറുപ്പിൽ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *