വിദഗ്ദ്ധർ മരണം വിധിയെഴുതിയ പാക്കിസ്ഥാൻ കുട്ടിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പുനർജന്മം

കോഴിക്കോട് : ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാൻ കുഞ്ഞിന് കോഴിക്കോട് ആസ്റ്റർ മിംസിൽ പുനർജന്മം. അപൂർവ്വവും അതീവ ഗുരുതരവുമായ സിവിയർ കംബൈൻഡ് ഇമ്യൂണോ ഡിഫിഷൻസി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാൻ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ അപൂർവ്വ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ച് പിടിച്ചത്. യു എ ഇ യിൽ ഉൾപ്പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവർ കേരളത്തെത്തിയതും കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് മജ്ജമാറ്റിവക്കലിന് വിധേയരായി ജീവിതം തിരികെ പിടിച്ചതും. ബഹു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്റെ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും പാക്കിസ്ഥാൻ സ്വദേശിയുടെ യാത്രാസംബന്ധമായ കാര്യങ്ങളും, ചികിത്സാസംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കുവാൻ സഹായകരമാവുകയും ചെയ്തു. രണ്ട് വർഷത്തിനിടയിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ നിർവ്വഹിക്കുന്ന 75ാമത്തെ ബോൺമാരോ ട്രാൻസ്പ്ലാന്റ് ആണ് ഇത്.

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാൻ സ്വദേശിയായ ജലാൽ, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാൽ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യു എ ഇ യിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതൽ വഷളായി മാറുകയായിരുന്നു. രോഗപ്രതിരോധ ശേഷി തീർത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോത്തിലുൾപ്പെടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജൻ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കിൽ രണ്ടോ മുന്നോ വയസ്സിനുള്ളിൽ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയിൽ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും മുൻപിലേക്ക് പോയിരുന്നത്.
ഈ ഘട്ടത്തിലാണ് ആസ്റ്റർ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരിൽ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാൻ തീരുമാനിച്ചത്. പാക്കിസ്ഥാൻ സ്വദേശികൾ എന്ന നിലയിൽ അവർക്കുണ്ടായിരുന്ന തടസ്സങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ ആത്മാർത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്.
ഓക്‌സിജൻ പിന്തുണയോടെയാണ് സൈഫ് ജലാൽ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കൽ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്റ്റർ മിംസിലെ സീനിയർ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവൻ എത്തിച്ചേർന്നത്. ഭാഗ്യവശാൽ അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോൾ 2 മാസം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഓക്‌സിജൻ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാൽ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാക്കിസ്ഥാനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സൈഫ് ജലാലിന്റെ കുടുംബം.
മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ചികിത്സകൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കേരളത്തിലേക്ക്, പ്രത്യേകിച്ച് ആസ്റ്റർ മിംസിലേക്ക് എത്തിച്ചേരുന്നു എന്നത് അഭിമാനകരമാണ്. നമ്മുടെ ആതുരസേവന മേഖലയുടെ മികവും, ഡോക്ടർമാരുടെ കഴിവും താരതമ്യേന കുറഞ്ഞ ചെലവും, മികച്ച റിസൽട്ടുമെല്ലാം ഒരുമിച്ച് ചേരുന്നതിന്റെ നേട്ടമാണിത്. വിദേശികൾ ചികിത്സതേടിയെത്തുമ്പോഴുണ്ടാകുന്ന നിയമസംബന്ധണായ പ്രതിസന്ധികൾ അതിജീവിക്കുവാൻ സർക്കാർ തലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും മാതൃകാപരമാണ് എന്ന് ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.
രണ്ട് വർഷക്കാലയളവിനിടയിൽ 75 മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റർ മിംസിൽ പൂർത്തീകരിച്ചതായി ഡോ. കേശവൻ പറഞ്ഞു. മുതിർന്നവരുടെ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ 2 വർഷത്തിനിടയിൽ 35 പേർക്ക് ജീവിതം തിരികെ നല്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ.സുദീപ് വി (ക്ലിനിക്കൽ ഹെമറ്റോളജിസ്റ്റ് & അഡൾട്ട് ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ) പറഞ്ഞു
ഏറിയ ചെലവ് വരുന്ന ഈ ചികിത്സാ രീതി ഏറ്റവും കുറഞ്ഞ ചെലവിലാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ നിർവ്വഹിക്കുന്നത്. മാത്രമല്ല, ചികിത്സയുടെ വിജയത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് നിലനിർത്താനും ആസ്റ്റർ മിംസിന് സാധിക്കുന്നുണ്ട്’ ശ്രീ. ഫർഹാൻ യാസിൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ കേരള & ഒമാൻ), ഡോ. സുരേഷ് കുമാർ ഇ. കെ (ഹെഡ്, പീഡിയാട്രിക്‌സ്) ഡോ. കേശവൻ ആർ (സീനിയർ കൺസൽട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (ക്ലിനിക്കൽ ഹെമറ്റോളജിസ്റ് & അഡൾട്ട് ബോൺമാരോ ട്രാൻസ്പ്ലാന്റ് ഫിസിഷൻ), ഡോ. കെ. വി. ഗംഗാധരൻ (ഡയറക്ടർ, ആസ്റ്റർ മിംസ് കാൻസർ ഇന്സ്ടിട്യൂട് ), ജലാൽ (സൈഫ് ജലാലിന്റെ പിതാവ്), ലുക്മാൻ പൊന്മാടത്ത് (സി ഒ ഒ , ആസ്റ്റർ മിംസ്) സിസ്റ്റർ പ്രിൻസി(സീനിയർ നേഴ്സ് – ബി എം ടി യൂണിറ്റ്) എന്നിവർപങ്കെടുത്തു.