നൊച്ചാട് നാടകോത്സവം 26 മുതൽ

നൊച്ചാട്: സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആർട്‌സ് & കൾച്ചർ നൊച്ചാട് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം 2022 നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നൊച്ചാട് നടക്കുന്നു. നൊച്ചാട് ഗവ: ആയുർവേദ ആശുപത്രിക്ക് സമീപം ഗോപാലൻകുട്ടി പണിക്കർ നഗറിലാണ് മത്സരം നടക്കുന്നത്. 26 ന് വൈകുന്നേരം 6 മണിക്ക് ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവ് സർഗവസന്തം ഗ്രാമീണ കലാവിരുന്ന് ഉദ്ഘാടനം ചെയ്യന്നു. 27 ന് നാടക മത്സരം ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര താരം സോന നായർ നിർവ്വഹിക്കും. തുടർന്ന് ആറ്റിങ്ങൽ ശ്രി ധന്യയുടെ നാടകം ലക്ഷ്യം അരങ്ങേറും.
നവം: 28 ന് രാത്രി 7.30 ന് മൂക്കുത്തി, 29 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം നത്തു മാത്തൻ ഒന്നാം സാക്ഷി, നവം 30 ന് പ്രകാശം പരത്തുന്ന വീട്, ഡിസം ഒന്നിന് സമാപന സമ്മേളനവും അവാർഡ് നൈറ്റും. സമാപന സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മധുപാൽ മുഖ്യാതിഥിയായിരിക്കും. പ്രസ്തുത ദിവസം രാത്രി 8 മണിക്ക് ഇതിഹാസം എന്ന നാടകം അരങ്ങേറും. നാടകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.