ദമാം സ്‌നേഹം കലാ സാംസ്‌കാരിക വേദി വാർഷിക ആഘോഷം

ദമാം:സ്‌നേഹം കലാ സാംസ്‌കാരിക വേദിയുടെ 20ാം വാർഷിഘോഷവും ഓണാഘോഷവും ദമാം റെഡ് റ്റേബിൾ റസ്റ്റ്‌റോന്റ് ഓഡിറ്റോറിയത്തിൽ നവംബർ 18ന് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സാമൂഹ്യ പ്രവർത്തകൻ തമ്പി പത്തിശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു. ബിജോയ് ലാൽ പി.എസ് അധ്വക്ഷത വഹിച്ചു.
ഷിബു എം പി യുടെ മിമിക്രിയും അൻജ്ഞലി സുനിലിന്റെ നേത്യത്വത്തിൽ നടന്ന തിരുവാതിരയും വിസ്മയ സജീഷിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ നടത്തിയ ഡാൻസും രേഷ്‌ന സൽമാന്റെ നേതൃത്വത്തിൽ ഗാനാലാപവും അലക്‌സ അനൂപിന്റെ സംഗീത കച്ചേരിയും കാണികൾക്ക് അവിസ്മരണീയമായി. ‘സ്‌നേഹത്തിന്റെ അണിയറ ശിൽപികൾ ‘ നടത്തിയ ഫണ്ണി ഡാൻസും ചടങ്ങിന് മാറ്റുകൂട്ടി.കോവി ഡ് 19 , മഹാമാരിയിൽ സ്വജീവൻ പോലും അവഗണിച്ചു കൊണ്ട് സേവനം നടത്തിയ ദമാമിലെ വിവധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരായ ലേഖ ഷിബു , നിഷ അജിത്ത്, രേഷ്‌ന സൽമാൻ ,ഷൈനി അനൂപ്, ആശാ ബിപിൻ സുമി ബിന്ദു മോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.



സജീഷ് റ്റിജി, ബാജി പി , ഷാജികുമാർ പി ഡി ,ബിപിൻ സുരേന്ദ്രൻ ,തരുൺ പി തമ്പി എന്നിവർ നേതൃത്വം നൽകി.
ദമാമിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ അനിഷേദ്ധ്വരായിരുന്ന അന്തരിച്ച പി എം നജീബിനെയും അന്തരിച്ച നസീർ മണിയംകുളത്തെയും അനുസ്മരിച്ചാണ് സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചത്.