ERNAKULAM KERALA SAMSKRITHY SPECIAL STORY

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി

എം.കെ അനിൽകുമാർ ഉദയംപേരൂർ

തൃപ്പൂണിത്തുറ : മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് രാജനഗരിയിൽ അനുഷ്ഠാന കലകളുടെയും ക്ഷേത്ര കലകളുടെയും നിറസാന്നിദ്ധ്യത്തോടും നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ച് ഗജവീരന്മാർ, പഞ്ചവാദ്യം ,പാഞ്ചാരി മേളങ്ങളുടെ ഇടതടവില്ലാതെ എട്ട് രാപകലുകൾ നീണ്ട് നിൽക്കുന്ന ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി.

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു


പൂർണ്ണ വേദപുരിയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ച ‘ബ്രഹ്മ കലശം’ ഇന്നലെ (21) രാവിലെ നടന്നു. കഴിഞ്ഞ 16 ബുധനാഴ്ച്ച വൈകീട്ട് മുളയിട്ട ദ്രവ്യ കലശത്തിന്റെ മുന്നോടിയായുള്ള
ധാന്യങ്ങളുടെ മുളകൾ ഉൾപ്പെടെയുള്ള ബ്രഹ്മ കലശ പൂജ ഇന്നലെ രാവിലെ ആചാര്യവരണത്തോടെ നാലമ്പലത്തിനകത്തെ മുള അറയിൽ 16 ഓട് കൊണ്ടുള്ള മുളപാലികയിൽ. മണ്ണ്, ചാണകം, മണൽ ഇവ ചേർത്ത് തയ്യാറാക്കിയ പ്രത്യേക മിശ്രിതത്തിൽ 12 തരം ധാന്യമണികൾ വെള്ളത്തിലും പാലിലും കഴുകി പുലിയന്നൂർ തന്ത്രി മുഖ്യൻ ഹരി നാരായണന്റെ മുഖ്യകാർമ്മികത്വത്തിൽ മുള പാലികയിൽ വിതച്ച മുള പാലികയിലെ ധാന്യമുളകൾ ബ്രമ്ഹ കലശത്തിന് ചുറ്റും വെച്ച് കലശപൂജ നടത്തി. രാവിലെ ബ്രഹ്മകലശം ആടിയതോടെ താന്ത്രിക വിധി പ്രകാരമുള്ള വൃശ്ചികേത്സവത്തിന് തുടക്കമായി .
രാവിലെ ബ്രഹ്മ കലശം നിറച്ച സ്വർണ കുടം ക്ഷേത്ര തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് പ്രത്യേക ചടങ്ങുകളോടെയാണ് ബ്രഹ്മ കലശം ആടിയത് .
തുടർന്ന് രാവിലെ 9 ന് പൂർണ്ണ വേദപുരിയിലെ അങ്കുരാതി ഉത്സവമായ വൃശ്ചികോത്സവത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ചാനകളോടുംപെരുവനം കുട്ടൻ മാരാരുടെ മേള പ്രമാണത്തിലുള്ള 150ൽ പരം മേളപ്രമാണിമാരുടെ പഞ്ചാരി മേളത്തോടും കൂടിയ ആദ്യ ശീവേലിക്ക് തുടക്കമായി.

ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നടന്ന ശീവേലിയിൽ പെരുവനം കുട്ടന്മാരാരുടെയും സംഘത്തിന്റെയും മേള പ്രമാണത്തിൽ നടന്ന പാഞ്ചാരിമേളം


ഉച്ചയ്ക്ക് 1 മുതൽ 2:30 വരെ ആറാട്ടുപുഴ പ്രദീപിന്റെ ഓട്ടൻതുള്ളൽ.2:30 മുതൽ കലാമണ്ഡലം രാജേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുളളൽ, വൈകീട്ട് 4 മുതൽ പാല കെ.ആർ മണിയുടെ ഓട്ടൻതുളളൽ. ഉച്ചയ്ക്ക് 2 മുതൽ അക്ഷരേ ശ്ശോക സദസ്സ് ,വൈകീട്ട് 5 ന് വൈക്കം അനിരുദ്ധൻ , മനു തൈക്കാട്ടുശ്ശേരി, അനീഷ് വൈക്കം, രജ്ഞിത്ത് തുറവൂർ ആൻഡ് പാർട്ടിയുടെ നാദസ്വരം . 6 മുതൽ 7 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതാർച്ചന .
വൈകുന്നേരം 7:30 ന് തന്ത്രി മുഖ്യൻ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റിയതോടെ ഇടതടവില്ലാത്ത എട്ട് രാപകലുകൾ നീണ്ട് നിൽക്കുന്ന ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ മേളങ്ങളുടേയും ക്ഷേത്ര കലകളുടേയും സംഗമഭൂമിയായി ഉത്സവത്തിന്റെ രാപകലുകൾ രാജനഗരത്തെ ഭക്തി സാന്ദ്രമാക്കി.
കൊടിയേറ്റിനു ശേഷം പടിഞ്ഞാറേ ഗോപുരത്തിന് സമീപമുള്ള വേദിയിൽ സാംസ്‌കാരിക പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും മഹദ് വ്യക്തികളെ ആദരിക്കലും നടന്നു .
കൊച്ചി ദേവസ്വം ബോർഡ്പ്രസിഡൻറ് നന്ദകുമാർ വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .കലാ പരിപാടികളുടെ ഉത്ഘാടനം നാദസ്വര വിദ്യാൻ കലൈമാമണി തിരുവിഴ ആർ ജയശങ്കർ നിർവ്വഹിച്ചു. പുരസ്‌കാര സമർപ്പണം കെ.ബാബു എം.എൽ.എ നിർവ്വഹിച്ചു.
തന്ത്രി മുഖ്യൻ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് , ഉപദേശക സമിതി പ്രസിഡൻറ് പ്രകാശ് അയ്യർ, ദേവസ്വം ബോർഡ് മെമ്പർ വി കെ അയ്യപ്പൻ,മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ് ,മുൻസിപ്പൽ കൗൺസിലർ രാധികാ വർമ്മ , ദേവസ്വം ബോർഡ് സെക്രട്ടറി പി ഡി ശോഭന , ദേവസ്വം കമ്മീഷണർ എം മനോജ് കുമാർ ബാലനാരായണൻ , ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു .
തുടർന്ന് പ്രശസ്ത വ്യക്തികളായ പ്രൊഫസർ കുമാര കുമാരകേരളവർമ്മ , ഫാക്ട് പത്മനാഭൻ ,തിരുവല്ല രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് 7:30 ന് സന്ധ്യ ക്കളികൾ, സി.കെ അയ്യർ സ്മാരക കോൽകളി സംഘം അവതരിപ്പിക്കുന്ന കോൽകളി, എടനാട് രാമചന്ദ്രൻ നമ്പ്യാർ ചൊവ്വര അവതരിപ്പിക്കുന്ന പാഠകം .
തുടർന്ന് കല്ലുവഴി പ്രകാശനും സംഘത്തിന്റെയും തായമ്പക .തുടർന്ന് 9 മുതൽ 1 മണി വരെ മദ്ധളപ്പറ്റ് ,കൊമ്പ്പറ്റ് ,കുഴൽപ്പറ്റ് ,പെരുവനം കുട്ടന്മാരാരും സംഘത്തിന്റെപഞ്ചാരിമേളത്തോടെ വിളകിനെഴുന്നള്ളിപ്പും നടന്നു .
രാത്രി 9 ന് ഊട്ടുപുര മാളികയിൽ വിവേക് മൂഴിക്കുളത്തിന്റെ സംഗീതകച്ചേരി നടന്നു,
രാത്രി 12 മുതൽ ആർ എൽ വി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച നളചരിതം രണ്ടാം ദിവസം കഥകളിയും നടന്നു.

രണ്ടാം ദിവസമായ ചൊവ്വാഴ്ച ഇന്ന്

രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ .രാവിലെ 7: 30 മുതൽ 11:30 വരെ നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ച് ഗജവീരന്മാരുടെ മുന്നിൽ
തിരുവല്ല രാധാകൃഷ്ണൻ മാരാർ സംഘത്തിന്റെയും പഞ്ചാരി മേളത്തോടും കൂടിയ ശീവേലി. തുടർന്ന് ഉച്ചപൂജ ,ഉച്ചശീവേലി .11:30 മുതൽ 5 മണി വരെ
പാലാ കെ ആർ മണി,കലാമണ്ഡലം രാജേഷ് , വെച്ചൂർ രമാദേവി ആൻഡ് പാർട്ടികളുടെ ഓട്ടൻതുളളൽ . 2 ന് ഉത്സവ ബലി ദർശനം. തുടർന്ന് അക്ഷര ശ്ലോക സദസ്സ് .വൈകിട്ട് നാലിന് സംഗീത കച്ചേരി.5 ന് നാദസ്വരം ,തുടർന്ന് 6 വരെ കാർത്തിക എസ് നായരുടെ സംഗീതകച്ചേരി, 7 ന് ചെറുതാഴം വിഷ്ണു രാജ് , കാഞ്ഞിരങ്ങാട്ട് അരുൺ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക. തുടർന്ന്പുല്ലാംകുഴൽ കച്ചേരി, സന്ധ്യക്കളികൾ , കോൽകളി , പാഠകം
തുടർന്ന് രാത്രി വെച്ചൂർ രമാദേവിയും സംഘവും അവതരിപ്പിക്കുന്ന കുറത്തിയാട്ടം .തുടർന്ന് രാത്രി 8:30 മുതൽ 12:30 വരെ മദ്ദളപ്പറ്റ് ,കൊമ്പ്പ്പറ്റ് ,കുഴൽപ്പറ്റ്
പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ് .രാത്രി 9 മുതൽ 12 മണി വരെ കോട്ടയം ജമനീഷ് ഭാഗവതരുടെ സംഗീതക്കച്ചേരി .രാത്രി 12 മുതൽ രുഗ്മാഗ ചരിതം , ബകവധം കഥകളിയും നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *